ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും
ദുബൈ: ദുബൈയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്ര എളുപ്പമാക്കാനും വേണ്ടി 10 പ്രധാന റോഡുകൾ കൂടി നവീകരിക്കുന്നു. താൽക്കാലികമായി ചെറിയ ഗതാഗത ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെങ്കിലും, ഈ ജോലികൾ പൂർത്തിയാകുമ്പോൾ യാത്രാ സമയം വലിയ തോതിൽ കുറയുകയും റോഡുകളുടെ കാര്യക്ഷമത വർധിക്കുകയും ചെയ്യും.
ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ആണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്. നഗരത്തിലെ ജനസംഖ്യാ വർധനവിനനുസരിച്ച് പ്രധാന സ്ഥലങ്ങളിലേക്കുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ദുബൈ ആർടിഎ ലക്ഷ്യം വെക്കുന്നത്.
10 പദ്ധതികളും അവയുടെ ഫലങ്ങളും താഴെക്കൊടുക്കുന്നു:
1. ട്രേഡ് സെന്റർ റൗണ്ട്എബൗട്ട്
യാത്രാ സമയം 6 മിനിറ്റിൽ നിന്ന് 1 മിനിറ്റായി കുറയും.
2. അൽ മുസ്തഖ്ബാൽ സ്ട്രീറ്റ്
യാത്രാ സമയം 13 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയും.
3. അൽ ഖുദ്ര സ്ട്രീറ്റ്
യാത്രാ സമയം 9.4 മിനിറ്റിൽ നിന്ന് 2.8 മിനിറ്റായി കുറയും.
4. അൽ ഫേ സ്ട്രീറ്റ്
മണിക്കൂറിൽ 64,400 വാഹനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കും.
5. ഊദ് മേത്ത & അൽ അസയൽ സ്ട്രീറ്റുകൾ
യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 5 മിനിറ്റായി കുറയും.
6. അൽ സഫ സ്ട്രീറ്റ്
യാത്രാ സമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും.
7. ഉമ്മു സുഖീം സ്ട്രീറ്റ്
യാത്രാ സമയം 61% കുറയും (9.7 മിനിറ്റിൽ നിന്ന് 3.8 മിനിറ്റ്). മണിക്കൂറിൽ 16,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കും.
8. അൽ വാസൽ റോഡ്
യാത്രാ സമയം 50% കുറയും. വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി മണിക്കൂറിൽ 8,000-ൽ നിന്ന് 12,000 ആയി വർദ്ധിക്കും.
9. ദുബൈ ദ്വീപുകളെ ബർ ദുബൈയുമായി ബന്ധിപ്പിക്കുന്ന പാത
മണിക്കൂറിൽ 16,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയും.
ദുബായ് ക്രീക്കിന് മുകളിലൂടെ 1,425 മീറ്റർ ദൈർഘ്യമുള്ള പാലം.
കാൽനട-സൈക്ലിംഗ് ട്രാക്കുകൾ.
10. ദുബൈ–അൽ ഐൻ റോഡ് മുതൽ നാദ് അൽ ഷെബ പാലം
യാത്രാ സമയം 6 മിനിറ്റിൽ നിന്ന് 1 മിനിറ്റായി കുറയും.
30,000 നിവാസികൾക്ക് ഗുണകരമാകുന്ന രണ്ട് വരി പാലം.
ഈ നവീകരണങ്ങൾ ദുബൈയിലെ താമസക്കാർക്കും യാത്രക്കാർക്കും സുഗമവും വേഗതയേറിയതും സുരക്ഷിതവുമായ യാത്രകൾ ഉറപ്പാക്കും.
dubai's road and transport authority is upgrading 10 major roads to improve traffic flow, reduce travel time, and enhance overall transportation infrastructure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."