കുവൈത്ത്: ശമ്പളം അഞ്ചാം തിയതിക്ക് മുമ്പ്, കിഴിവുകള്‍ 'അശ്ഹലി'ല്‍ രേഖപ്പെടുത്തണം; തൊഴില്‍ നിയമത്തില്‍ വമ്പന്‍ അപ്‌ഡേറ്റ്‌സ്
കുവൈത്ത് സിറ്റി: തൊഴില്‍ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കായി പ്രധാന അപ്‌ഡേറ്റ് പ്രഖ്യാപിച്ച് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് നല്‍കുന്നുണ്ടെന്നും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് തുടങ്ങിയ 'അശ്ഹല്‍' (Ashal) പ്ലാറ്റ്‌ഫോമില്‍ ശമ്പള വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൊഴിലുടമകളോട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആവശ്യപ്പെട്ടു.
ഇതുപ്രകാരം നവംബര്‍ ഒന്ന് മുതല്‍ എല്ലാ ശമ്പള അംഗീകാരങ്ങളും ഇടപാടുകളും അശ്ഹല്‍ സാലറി പോര്‍ട്ടലുമായി പൂര്‍ണ്ണമായി സംയോജിപ്പിക്കേണ്ടതുണ്ട്. കൂടാതെ തൊഴിലുടമകള്‍ താഴെ പറയുന്ന കാര്യങ്ങളും പാലിക്കണം.
* പ്രാദേശിക കുവൈത്ത് ബാങ്ക് വഴി ശമ്പളം ട്രാന്‍സ്ഫര്‍ ചെയ്യുകയും അവ ശമ്പളമായി വ്യക്തമായി അടയാളപ്പെടുത്തുകയും ചെയ്യുക.
* ട്രാന്‍സ്ഫര്‍ ചെയ്ത തുക ജീവനക്കാരന്റെ വര്‍ക്ക് പെര്‍മിറ്റില്‍ പറഞ്ഞതുമായി ഒത്തു പോകണം.
* ശമ്പളമില്ലാത്ത അവധി, കാലതാമസം അല്ലെങ്കില്‍ സമാനമായ കാരണങ്ങളാല്‍ കിഴിവ് ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കണം.
* ഓരോ മാസവും 5ാം തീയതിക്കുള്ളില്‍ ശമ്പള ട്രാന്‍സ്ഫര്‍ നടപടി പൂര്‍ത്തിയാക്കുക.
നിയമങ്ങളും വ്യവസ്ഥകളും ലംഘിക്കുന്ന കമ്പനിയുടെ PAM ഫയല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കൂടാതെ ജോലി സമയം, ഇടവേള കാലയളവുകള്‍, വാരാന്ത്യങ്ങള്‍, പൊതു അവധി ദിവസങ്ങള്‍ എന്നിവയുള്‍പ്പെടെ വിശദമായ ജീവനക്കാരുടെ വര്‍ക്ക് ഡാറ്റ കമ്പനികള്‍ അശ്ഹലിലേക്ക് സമര്‍പ്പിച്ച് തുടങ്ങണമെന്നും തൊഴിലുടമകളോട് അഭ്യര്‍ഥിച്ചു.
Kuwait announced a major compliance update for companies operating under its labor system. Starting 1 November 2025, the Public Authority for Manpower (PAM) will require full integration of all salary approvals and transactions with the AS’HAL Salary Portal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."