HOME
DETAILS

ഫുട്ബാളിലെ എക്കാലത്തെയും മികച്ച മൂന്ന് താരങ്ങൾ അവരാണ്: ഇബ്രാഹിമോവിച്ച്

  
October 14, 2025 | 4:54 AM

zlaten Ibrahimovic has revealed who the three greatest players of all time in football

ഫുട്ബോളിലെ എക്കാലത്തെയും മികച്ച മൂന്ന് താരങ്ങൾ ആരൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സ്വീഡിഷ് ഇതിഹാസതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. റൊണാൾഡോ നസാരിയോ, ഡീഗോ മറഡോണ, ലയണൽ മെസി എന്നീ താരങ്ങളുടെ പേരാണ് ഇബ്രാഹിമോവിച്ച് പറഞ്ഞത്. അതേസമയം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇബ്രാഹിമോവിച്ച് തെരഞ്ഞെടുത്തില്ല. ഗസെറ്റെ ഡെല്ലോ സ്പോട്ടിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ എക്കാലത്തെയും മികച്ച മൂന്ന് താരങ്ങളെക്കുറിച്ച് സംസാരിച്ചത്.

"എന്റെ അഭിപ്രായത്തിൽ റൊണാൾഡോ നസാരിയോ എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ് അദ്ദേഹത്തിൽ നിന്നും പല കാര്യങ്ങളും അനുകരിക്കാൻ പല താരങ്ങളും ആഗ്രഹിക്കും. രണ്ടാം സ്ഥാനം ഞാൻ ഡിഗോ മറഡോണക്ക് നൽകും.  അദ്ദേഹം ഹൃദയം കൊണ്ടാണ് ഫുട്ബോൾ കളിച്ചത്. മൂന്നാമതായി ഞാൻ ലയണൽ മെസ്സിയുടെ പേരാണ് പറയുക. ഫുട്ബോളിൽ ഇനി വിജയിക്കാൻ അദ്ദേഹത്തിന് ഒന്നും തന്നെ ബാക്കിയില്ലെ" സ്വീഡിഷ് ഇതിഹാസം പറഞ്ഞു.

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് റൊണാൾഡോ നസാരിയോ. 1993 മുതൽ 2011 വരെയുള്ള കാലഘട്ടങ്ങളിൽ ഐതിഹാസികമായ ഫുട്ബോൾ കരിയറാണ് നസാരിയോ സൃഷ്ടിച്ചെടുത്തത്. ബ്രസീലിനൊപ്പം രണ്ട് വീതം ലോകകപ്പും കോപ്പ അമേരിക്ക കിരീടങ്ങളാണ് റൊണാൾഡോ നേടിയത്. ബ്രസീലിനായി 99 മത്സരങ്ങളിൽ നിന്നും 62 ഗോളുകളാണ് റൊണാൾഡോ നസാരിയോ നേടിയത്. 

ക്ലബ് തലത്തിൽ റയൽ മാഡ്രിഡ്, ബാഴ്‌സലോണ, ഇന്റർ മിലാൻ എന്നീ ടീമുകൾ വേണ്ടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. രണ്ട് വീതം ലാ ലിഗ കിരീടങ്ങൾ, രണ്ട് സൂപ്പർ കോപ്പ ഡി എസ്‌പാന ട്രോഫികൾ ഓരോ വീതം യുവേഫ കപ്പ്, കോപ്പ ഡെൽ റേ കിരീടം, രണ്ട് സൂപ്പർ കോപ്പ ഡി എസ്‌പാന ട്രോഫികൾ എന്നീ കിരീടങ്ങളാണ് താരം ക്ലബ് തലത്തിൽ നേടിയെടുത്തത്.

അർജന്റീനയുടെ എക്കാലെത്തയും മികച്ച ഇതിഹാസ താരങ്ങളാണ് മറഡോണയും മെസിയും. 1986ലെ ലോകകപ്പ് നേടിക്കൊടുത്തത് മറഡോണയായിരുന്നു. അർജന്റീനയുടെ പരിശീലകനാണ് മറഡോണ പ്രവർത്തിച്ചിട്ടുണ്ട്.  2010 ലോകകപ്പിൽ മറഡോണയുടെ കീഴിലായിരുന്നു അർജന്റീന കളത്തിൽ ഇറങ്ങിയിരുന്നത്. എന്നാൽ ആ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിൽ ജർമ്മനിയോട് പരാജയപ്പെട്ട് അർജന്റീന പുറത്താവുകയായിരുന്നു. 

1986ന് ശേഷം നീണ്ട വർഷക്കാലം അർജന്റീനക്ക് ലോക കിരീടം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ നീണ്ട കാലത്തേ അവസാനിപ്പിച്ചുകൊണ്ട് 2022ലെ ലോകകപ്പ് അർജന്റീന സ്വന്തമാക്കിയത് മെസിയുടെ മികവിലായിരുന്നു. 2022ൽ ഫ്രാൻസിനെ കീഴടക്കിയാണ് മെസിയും സംഘവും ലോകത്തിന്റെ നെറുകയിൽ എത്തിയത്. ലോകകപ്പിന് പുറമെ അർജന്റീന സമീപകാലങ്ങളിൽ നാല് കിരീടങ്ങളാണ് സ്വന്തമാക്കിയത്. രണ്ട് കോപ്പ അമേരിക്ക, ഫൈനൽ സീമ എന്നീ കിരീടങ്ങളാണ് അർജന്റീന ലോകകപ്പിന് പുറമെ സ്വന്തമാക്കിയത്. 

Swedish legend Ibrahimovic has revealed who the three greatest players of all time are in football. Ibrahimovic named Ronaldo Nazario, Diego Maradona and Lionel Messi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ തിരുവാഭരണം കമ്മിഷണര്‍ ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, അറസ്റ്റ് ചെയ്‌തേക്കും

Kerala
  •  3 days ago
No Image

ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസ വാർത്ത: പൊതുമാപ്പ് പദ്ധതി നീട്ടി സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

ഒരു വാട്സ്ആപ്പ് കോൾ പോലും അപകടമാകാം; ഹാക്കിംഗ് ഭീഷണിയിൽ നിന്ന് രക്ഷനേടാൻ നിർദ്ദേശങ്ങളുമായി യുഎഇ സൈബർ കൗൺസിൽ

uae
  •  3 days ago
No Image

ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനശബ്ദമെന്ന്; പൊലിസെത്തി പരിശോധിച്ചപ്പോള്‍ ബസിന്റെ ടയര്‍ പൊട്ടിയത് 

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: പവർ ബാങ്കിനും ഇ-സിഗരറ്റിനും പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ എയർ

oman
  •  3 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍, സുപ്രിംകോടതിയെ സമീപിച്ചുകൂടെയെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

കന്നഡ സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ ഫോൺ ഹാക്ക് ചെയ്ത് വാട്സാപ്പ് തട്ടിപ്പ്; പ്രതി പിടിയിൽ

crime
  •  3 days ago
No Image

തുർക്കി സൈനിക വിമാന ദുരന്തം; അനുശോചനം രേഖപ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

എസ്.എസ്.കെ ഫണ്ട് കിട്ടിയിട്ടില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല, ഞങ്ങളൊന്നും മണ്ടന്മാരല്ല; ബിനോയ് വിശ്വത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  3 days ago
No Image

പാകിസ്താനിലെ സ്ഫോടനം; ഭയന്ന താരങ്ങളെ വിരട്ടി കളിപ്പിക്കാൻ ലങ്കൻ ക്രിക്കറ്റ് ബോർഡ്; പരമ്പര റദ്ദാക്കിയാൽ കർശന നടപടി

Cricket
  •  3 days ago