HOME
DETAILS

പൊന്നണിയുന്നത് സ്വപ്നമായി മാറുമോ? 500 ദിർഹം കടന്ന് യുഎഇയിലെ സ്വർണവില

  
October 14, 2025 | 5:41 AM

uae gold prices hit record high on october 14 2025

ദുബൈ: യുഎഇയിൽ സ്വർ‌ണ വില ഇന്ന് (14/10/2025) സർവ്വകാല റെക്കോർഡിൽ. ഇന്ന് 24 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 502.50 ദിർഹമാണ്. അതേസമയം, 22 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 465.25 ദിർഹത്തിലെത്തി.

അതേസമയം ഇന്നലെ (13/10/2025) യുഎഇയിൽ 22 കാരറ്റ് സ്വർണം 452.75 ദിർഹത്തിലും, 24 കാരറ്റ് 488.75 ദിർഹത്തിലും എത്തിയിരുന്നു. ഒരാഴ്ച മുമ്പ്, ദുബൈയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 486.50 ദിർഹവും 22 കാരറ്റിന്റെ വില 450.50 ദിർഹവുമായിരുന്നു.

അതേസമയം, ഇന്ത്യയിലും ഇന്ന് (14/10/2025) സ്വർണവില ഉയർന്നു. 24 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 328 രൂപ ഉയർന്ന് 12,868 രൂപയിൽ എത്തി. അതേസമയം 22 കാരറ്റിന്റെ വില ​ഗ്രാമിന് 300 രൂപ ഉയർന്ന് 11,795 രൂപയാണ്.

അതേസമയം, ഇന്ത്യയിൽ ഇന്നലെ (13/10/2025) 24 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം 12,540 രൂപയും, 22 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം 11,495 രൂപയുമായിരുന്നു.

സെൻട്രൽ ബാങ്ക് ഡിമാൻഡ്, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ശക്തമായ ഇടിഎഫ് നിക്ഷേപം എന്നിവ കാരണം ഈ വർഷം ഏകദേശം 40 ശതമാനം സ്വർണ്ണ വില ഉയർന്നിട്ടുണ്ട്. തുടർച്ചയായ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, ട്രംപിന്റെ താരിഫ് നയങ്ങൾ, തുടർച്ചയായ കേന്ദ്ര ബാങ്ക് വാങ്ങലുകൾ എന്നിവയും വിലകൾ കൂടുതൽ ഉയർത്തി.

ഗവർണർ ലിസ കുക്കിനെ നീക്കം ചെയ്യാനുള്ള ശ്രമം ഉൾപ്പെടെ, ട്രംപ് ഫെഡിനുമേൽ ചെലുത്തിയ അഭൂതപൂർവമായ സമ്മർദ്ദം സ്വർണ്ണം ഔൺസിന് 5,000 ഡോളറിലേക്ക് അടുക്കുന്നതിനുള്ള സാധ്യത ഉയർത്തിയതായി ഗോൾഡ്മാൻ സാച്ച്സ് ചൂണ്ടിക്കാട്ടി.

Gold prices in the UAE are at an all-time record today (14/10/2025). Today, the price of 24-carat gold is 502.50 dirhams per gram. Meanwhile, the price of 22-carat gold has reached 465.25 dirhams per gram.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ തൊഴിൽ നിയമം; പുതുവർഷാരംഭത്തിൽ ജീവനക്കാർക്ക് വാർഷികാവധി ലഭിക്കുമോ?

uae
  •  5 days ago
No Image

മുട്ടക്കറിയുടെ പേരിൽ തർക്കം: ഹോട്ടൽ അടുക്കളയിൽ കയറി ഉടമയെയും ജീവനക്കാരിയെയും മർദിച്ചു; യുവാക്കൾ അറസ്റ്റിൽ

crime
  •  5 days ago
No Image

അ​ഗ്നിശമന സേന എത്തുന്നതിന് മുന്നേ തീ നിയന്ത്രണ വിധേയമാക്കി; യുവാക്കളെ ആദരിച്ച് ഷാർജ പൊലിസ് 

uae
  •  5 days ago
No Image

ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്ന യുവാവ് അതേ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു; പാലക്കാട് പട്ടാമ്പിയിൽ ദാരുണ സംഭവം

Kerala
  •  5 days ago
No Image

ടെക് ലോകത്ത് പുതിയ നാഴികക്കല്ല്; 6G സംരഭത്തിന് തുടക്കമിട്ട് യുഎഇ

uae
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു അറസ്റ്റിൽ

crime
  •  5 days ago
No Image

ഖത്തർ എയർവേയ്സ് വിപുലീകരണം: ജനുവരി അഞ്ച് മുതൽ ഹായിലിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസ്; ജിദ്ദ, റിയാദ് വിമാനങ്ങൾ ഏഴാക്കി

qatar
  •  5 days ago
No Image

തിരുവനന്തപുരത്ത് പടക്ക നിര്‍മ്മാണശാലയില്‍ തീപിടുത്തം; നാലു പേര്‍ക്ക് പരുക്ക്

Kerala
  •  5 days ago
No Image

പാകിസ്താനില്‍ കോടതി പരിസരത്ത് കാര്‍ പൊട്ടിത്തെറിച്ചു; 12 മരണം

International
  •  5 days ago
No Image

ഡല്‍ഹി സ്‌ഫോടനം: കേസ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറി

National
  •  5 days ago