മയക്കുമരുന്ന് രാജാവ് മുതല്‍ കൊലയാളിക്കൂട്ടം വരെ; ചെല്ലും ചെലവും കൊടുത്ത് പോറ്റിയ കൊള്ളസംഘങ്ങളിലൂടെ വീണ്ടും ചോരപ്പുഴയൊഴുക്കാന്‍ ഇസ്‌റാഈല്‍, സയണിസ്റ്റ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ പതറാതെ ഗസ്സ
ഗസ്സ സിറ്റി: വെടിവെപ്പ് നിര്‍ത്തിയെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. പ്രത്യക്ഷത്തില്‍ സൈന്യത്തെ പിന്‍വലിക്കാനും ആരംഭിച്ചിട്ടുണ്ട്. അതേസമയം, കുതന്ത്രങ്ങളുടേയും കുടിലതകളുടേയും കേന്ദ്രമായ ഇസ്‌റാഈല്‍ മറ്റൊരു നിലമൊരുക്കിയാണ് അവിടം വിട്ടതെന്ന് തെളിയിക്കുന്നതാണ് തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍. ചെല്ലുചെലവും കൊടുത്ത് തങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന വിമത സംഘമെന്ന് പേരിട്ട് വിളിക്കുന്ന കൊലയാളിക്കൂട്ടത്തിന്റെ വിളയാട്ടത്തിനാണ് ഇപ്പോള്‍ ഗസ്സ സാക്ഷ്യം വഹിക്കുന്നത്. സിവിലിയന്മാരേയും സുരക്ഷാ സേനാംഗങ്ങളേയും തുടങ്ങി പത്രപ്രവര്‍ത്തകരെ പോലും കൊലപ്പെടുത്താന്‍ ഈ ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
ഇസ്‌റാഈലിന്റെ സഹായത്തോടെ ഗസ്സക്കുള്ളില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന വിമത കൊള്ളസംഘത്തിന്റെ ഇടപെടലുകളുടെ നടുക്കുന്ന തെളിവുകള്‍ സ്‌കൈ ന്യൂസ് പുറത്തു വിട്ടിരുക്കുന്നു. ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍ വന്‍ തോതില്‍ കൊള്ളയടിക്കുന്ന കുറ്റകൃത്യങ്ങള്‍ മുതല്‍ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് നടത്തുന്ന കൊലപാതകങ്ങള്‍ വരെ അവരുടെ ചെയ്തികളില്‍ ഉള്‍പെടും.
യാസര്‍ അബു ശബാബ് എന്ന കൊള്ളസംഘത്തലവനുമായി കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ നിരവധി സായുധ ഗ്രൂപ്പുകള്‍ സഖ്യം പ്രഖ്യാപിച്ചതായി സ്‌കൈ ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസ്സയുടെ ഭാവി ഭരണകൂടം തന്റേതായിരിക്കുമെന്ന് പ്രഖ്യാപിച്ചയാളാണ് യാസര്‍ അബൂ ശബാബ്. സ്‌കൈ ന്യൂസിന്റെ ഡാറ്റ ആന്റ് ഫോറന്‍സിക് യൂനിറ്റ് മാസങ്ങളായി യാസറും അനുയായി സംഘങ്ങളും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ട്രാക്കു ചെയ്തു വരികയായിരുന്നു.
നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, 'ഒന്നാം ഘട്ടം' ഗാസ മുനമ്പിലെ പല ജനവാസ മേഖലകളില്‍ നിന്നും ഇസ്‌റാഈലി സൈന്യം പിന്‍വാങ്ങലിന് തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍ ഇത്രയായിട്ടും പിന്മാറ്റം ഉപരോധിക്കപ്പെട്ട എന്‍ക്ലേവിന്റെ 56-58% പ്രദേശത്താണ് ഇപ്പോഴും. വെടിനിര്‍ത്തല്‍ നടപ്പിലാക്കിയതിന്റെ ആദ്യ ദിവസം തന്നെ, ഇസ്‌റാഈലി സൈന്യം ഏകദേശം 40 സാധാരണക്കാരെയാണ് വെടിവെച്ച് കൊന്നത്. സൈന്യം ആയുധം താഴെവെച്ചു എന്ന അവസ്ഥ വന്നപ്പോള്‍ ഹമാസിനെതിരെ ഇസ്‌റാഈല്‍ പിന്തുണച്ച മൂന്ന് പ്രാഥമിക സായുധ സേനകള്‍ സിവിലിയന്മാര്‍ക്കും ഹമാസുമായി ചേര്‍ന്ന സുരക്ഷാ സേനയ്ക്കും നേരെയുള്ള ആക്രമണം വര്‍ദ്ധിപ്പിച്ചു. മയക്കുമരുന്ന് കടത്തുകാര്‍, മുന്‍ ഫലസ്തീന്‍ അതോറിറ്റി പ്രിവന്റീവ് സെക്യൂരിറ്റി ഫോഴ്സ് അംഗങ്ങള്‍, സലഫിസ്റ്റ് തീവ്രവാദികള്‍ എന്നിവരാണ് ഈ തീവ്രവാദ ഗ്രൂപ്പുകളെ നയിക്കുന്നത്. അവര്‍ക്ക് ഐഎസുമായും ബന്ധമുണ്ടെന്ന് പാലസ്തീന്‍ ക്രോണിക്കിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ പിന്തുണയോടെ ഗസ്സയില്‍ പ്രവര്‍ത്തിച്ച ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷനില്‍ നിന്ന് ഇവര്‍ ഭക്ഷണ സാധനങ്ങള്‍ വന്‍ തോതില്‍ കൈപ്പറ്റിയതായി സ്‌കൈ ന്യൂസ് ചൂണ്ടിക്കാട്ടുന്നു. പട്ടിണിയലാണ്ടവരോട് വിവേചനപരമായി പെരുമാറിതിന് വിമര്‍ശനം നേരിട്ട ഫൗണ്ടേഷനാണിത്. എങ്ങനെയാണ് പണവും തോക്കുകളും കാറുകളും കള്ളക്കടത്തു നടത്താന്‍ ഇസ്‌റാഈല്‍ സൈന്യം തങ്ങളെ സഹായിക്കുന്നതെന്ന് യാസര്‍ അബു ശബാബിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരിലൊരാളുമായി സ്‌കൈ ന്യൂസ് നടത്തിയ എക്‌സ്‌ക്ലുസീവ് അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്. ഇത്തരം വിമത സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ ഗസ്സയെ വിഭജിച്ചു കീഴടക്കുക എന്നതാണ് ഇസ്‌റാഈലിന്റെ ലക്ഷ്യമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ഗാസ മുനമ്പില്‍ ഈ ഗ്രൂപ്പുകള്‍ കൊലപാതകങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ടുണ്ട്, അല്‍-ഖസ്സാം ബ്രിഗേഡിലെ ഒരു മുതിര്‍ന്ന കമാന്‍ഡറുടെ മകന്‍ മുഹമ്മദ് ഇമാദ് അഖേലിന്റെ കൊലപാതകത്തോടെയാണ് അവര്‍ താണ്ഡവം ആരംഭിച്ചത്.
Profound sorrow at the farewell of journalist Saleh Al-Jaafrawi, who was killed yesterday in Gaza by Israel's collaborators in the Strip. pic.twitter.com/lE8XMGPIAJ
— The Palestine Chronicle (@PalestineChron) October 13, 2025
ഞായറാഴ്ച, പ്രമുഖ പലസ്തീന്‍ പത്രപ്രവര്‍ത്തകന്‍ സാലിഹ് അല്‍ജഫറാവിയെയും ഹമാസ് പൊളിറ്റ് ബ്യൂറോ അംഗം ബാസെം നഈമിന്റെ മകനെയും അവര്‍ കൊലപ്പെടുത്തി. ഗസ്സ സുരക്ഷാ സേനയിലെ ഒരു കൂട്ടം അംഗങ്ങളെ പതിയിരുന്ന് അക്രമിച്ചു. വടക്കന്‍ പ്രദേശങ്ങളിലെ വീടുകളിലേക്ക് മടങ്ങുകയായിരുന്ന സാധാരണക്കാരെയും കൊലപ്പെടുത്തി.
ഗാസയിലെ ഡോ. മുഹമ്മദ് അബു ലാഹിയയുടെ അഭിപ്രായത്തില്‍, അല്‍ജഫറവിയെ സംഘം തട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തുന്നകത്. പോയിന്റ് ബ്ലാങ്കില്‍ ഏഴ് വെടിയുണ്ടകള്‍ ഉപയോഗിച്ചായിരുന്നു കൊലപാതകം.
മണിക്കൂറുകള്‍ക്ക് ശേഷം, ഖസ്സാം ബ്രിഗേഡിലെ അംഗങ്ങളും ഹമാസിന്റെ സുരക്ഷാ സേനയും ഗസ്സ നഗരത്തിലെ സാബ്ര പരിസരത്തുള്ള അവരുടെ ഒളിത്താവളത്തില്‍ വെച്ച് വന്‍ തിരിച്ചടി കൊലയാളി സംഘത്തിന് നല്‍കിയിരുന്നു. നിരവധി പേരെ ഇല്ലാതാക്കിയെന്നും അറസ്റ്റ് ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആഭ്യന്തര സുരക്ഷാ സേന ഇസ്‌റാഈല്‍ നല്‍കിയ ആയുധങ്ങളും വടക്കന്‍ ഗസ്സയിലെ പ്രമുഖ വ്യക്തികളുടെ പേരുകള്‍ അടങ്ങിയ ഒരു ഹിറ്റ് ലിസ്റ്റും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
This is hitting me so hard. I still can’t believe it. He was so full of life, so full of hope. Always on the ground, sharing updates tirelessly , he was everywhere. It’s such a cruel, cruel world.
— 🇵🇸𝚂𝚢𝚎𝚍𝚊 ||سیدہ🏴 (@veilofsyeda) October 12, 2025
🥺😭💔#salehaljafarawi pic.twitter.com/OmiusRRPwZ
ഗസ്സ മുനമ്പില്‍ ഉടനീളം ഈ മിലിഷ്യ ഗ്രൂപ്പുകള്‍ വ്യാപിച്ചിട്ടുണ്ടെന്നാണ് സൂചന. ഇസ്‌റാഈലി പിന്തുണയുള്ള ഹമാസ് വിരുദ്ധ സഖ്യത്തിന്റെ ഈ ഡെത്ത് സ്‌ക്വാഡുകളുടെഓരോ വിഭാഗത്തിനും വ്യത്യസ്ത മേഖലകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തമുണ്ട്.
കിഴക്കന്‍ റഫയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സായുധ സംഘം 'ജനപ്രിയ സേന' എന്നാണ് സ്വയം വിളിക്കുന്നത്. മയക്കുമരുന്ന് കടത്തുകാരനും ഐസിസ് ബന്ധമുള്ള യാസര്‍ അബു ഷബാബിന്റെ നേതൃത്വത്തിലാണ് ഈ സംഘം. 2024 മെയ് 6 ന് ഇസ്‌റാഈല്‍ റാഫ ക്രോസിംഗ് പിടിച്ചെടുത്തതിന് പിന്നാലെ ഗസ്സയിലേക്ക് പോകുന്ന മാനുഷിക സഹായ ട്രക്കുകളുടെ കൊള്ളകള്‍ നടത്തുന്നതിന് ഈ സേനയ്ക്ക് ഇസ്‌റാഈലില്‍ നിന്ന് പരസ്യമായ പിന്തുണ ലഭിച്ചിരുന്നു. സഹായവുമായി പോകുന്ന ട്രക്കുകള്‍ തടഞ്ഞ് ഡോളറുകള്‍ കൈക്കൂലി ചോദിക്കും. കൊടുത്തില്ലെങ്കില്‍ ട്രക്ക് അവര്‍ പിടിച്ചെടുക്കും.
ഗസ്സകടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുകയും വൈദ്യസഹായം, ശുദ്ധജലം, പാര്‍പ്പിടം, ഭക്ഷണം എന്നിവ ലഭിക്കാതെ വരികയും ചെയ്ത അവസരത്തില്‍ അബു ഷബാബിന്റെ ആളുകള്‍ കൊള്ളയടിച്ച വസ്തുക്കള്‍ പൂഴ്ത്തിവെക്കുകയും കിഴക്കന്‍ റഫയില്‍ 24 മണിക്കൂര്‍ ഇസ്‌റാഈലി സൈനിക സംരക്ഷണത്തില്‍ കഴിയുകയും ചെയ്തു. അവര്‍ മോഷ്ടിച്ചവ ശേഖരിച്ചുവെച്ച ശേഷം അത് കരിഞ്ചന്തയിലേക്ക് ഒഴുക്കിവിട്ടു. അവിടെ സാധാരണക്കാര്‍ അവശ്യവസ്തുക്കള്‍ക്ക് പോലും അമിത വില നല്‍കാന്‍ നിര്‍ബന്ധിതരായി.
ബോംബിട്ട് തകര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാല്‍ മൂടപ്പെട്ട ഗസ്സയില്‍ അമ്പരപ്പിക്കുന്ന മറ്റൊരു കാഴ്ചയും കാണാം. തെക്കന്‍ ഗസ്സയിലൊരിടത്ത് 50 തോളം ഹെക്ടറിലായി വലിയ വില്ലകള്‍. അവിടെ മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി ഭക്ഷണ വിതരണം മുടക്കമില്ലാതെ നടക്കുന്നു. സമീപ മാസങ്ങളില്‍ മെഡിക്കല്‍ സൗകര്യങ്ങളും ഒരു സ്‌കൂളും എന്തിനേരെ പള്ളികള്‍ പോലും ഇവിടെ പണിയപ്പെട്ടെന്ന് സ്‌കൈന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടുകണക്കിന് പണം, പുതിയ ബ്രാന്റുകളിലുള്ള സ്മാര്‍ട്ട് ഫോണുകള്‍, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ബൈക്കുകള്‍, കാറുകള്‍ എന്നിവയാല്‍ കണഞ്ചിപ്പിക്കുന്ന കാഴ്ചകളാണത്രെ അവിടെ. യാസര്‍ അബൂ ശബാബിന്റെ പോപ്പുലര്‍ ഫോഴ്‌സിന്റെ ആസ്ഥാനമാണിപ്പോഴിതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 1500റോളം പേര്‍ ഇവിടെ കഴിയുന്നതായും അതില്‍ 700റോളം പേര്‍ വിമത പോരാളികള്‍ ആണെന്നും മുതിര്‍ന്ന സീനിയര്‍ കമാന്‍ഡര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. ഗസ്സയിലുനീളം 3000ത്തോളം പുതിയ ആളുകള്‍ ഗ്രൂപ്പിന്റെ സേനയിലേക്ക് നിയമിതരായെന്നും അയാള്‍ അവകാശപ്പെടുന്നു. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ സഹായ ട്രക്കില്‍ നിന്നുള്ള ധാന്യങ്ങളുടെ ചാക്കുകള്‍ കൊള്ളയടിക്കുന്ന ദൃശ്യങ്ങളും സ്‌കൈ ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്.
ഫലസ്തീന്‍ പ്രതിരോധവും ആഭ്യന്തര സുരക്ഷാ സേനയും അവരെ വേട്ടയാടുമ്പോഴും ഇസ്‌റാഈല്‍ സൈന്യത്തിന്റെ നിര്‍ദ്ദേശപ്രകാരം ഈ മരണസ്‌ക്വാഡുകള്‍ കൊലപാതകങ്ങളും കവര്‍ച്ചകളും റെയ്ഡുകളും തുടരുമെന്നതാണ് ഇനി സംഭവിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടയില്‍, കുഴപ്പങ്ങള്‍ വിതയ്ക്കാനും സുരക്ഷാ സാഹചര്യം അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകും. കൂടാതെ ഹമാസിനെതിരായ ശക്തമായ പ്രചാരണങ്ങള്‍ നടത്തും. ഹമാസ് അടിസ്ഥാന പ്രക്ഷോഭത്തിനെതിരെ നടപടിയെടുക്കുന്നുവെന്ന് അവകാശപ്പെടാന്‍ ഇതിനകം തന്നെ ഇസ്‌റാഈലി പ്രചാരകര്‍ പഴയ വീഡിയോകള്‍, വ്യാജ വീഡിയോകള്‍ എന്നിവയൊക്കെ ഇതിനകം തന്നെ ഉപയോഗിച്ച് കഴിഞ്ഞു. അതേസമയം, ഗസ്സക്കാരെ ഈ പ്രചാരണമൊന്നും ബാധിക്കില്ലെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഗസ്സന്‍ ജനതയോടൊപ്പമാണെന്ന് അവകാശപ്പെടുന്നവരില്‍ നിന്ന് തന്നെയാണ് ഏറ്റവും ദോഷകരമായ പ്രചാരണ രൂപങ്ങള്‍ വരുന്നത് ഗസ്സയിലെ ജനങ്ങളോടൊപ്പമാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ അവര്‍ ഇസ്‌റാഈല്‍ ഭരണകൂടത്തിന് മാപ്പുസാക്ഷികളാണ്. ഭിന്നത സൃഷ്ടിക്കുക എന്നതാണ് അവരുടെ ജോലി. അമേരിക്കയില്‍ താമസിക്കുന്ന ഈ പ്രചാരകര്‍, കുഴപ്പങ്ങള്‍ വിതയ്ക്കാനും ഇസ്‌റാഈലി ആഖ്യാനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും തെറ്റായ പ്രചാരണം പ്രചരിപ്പിക്കാന്‍ കഠിനമായി പരിശ്രമിക്കും.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. പകരം, ഗസ്സയിലെഫലസ്തീന്‍ ചെറുത്തുനില്‍പ്പ് ഗ്രൂപ്പുകളെ പരാജയപ്പെടുത്തുന്നതില്‍ സൈനികമായി പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, ഒരു നിഴല്‍ സംഘര്‍ഷം ജ്വലിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇസ്‌റാഈല്‍.
allegations rise against israel for empowering drug lords and killer gangs to intensify violence in gaza. despite mounting pressure and zionist tactics, gaza remains defiant in the face of conflict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."