HOME
DETAILS

നിങ്ങളറിഞ്ഞോ? ഫ്രീ ആയിട്ട് ​ഗ്ലോബൽ വില്ലേജ് കാണാം; എങ്ങനെയെന്നല്ലേ, ഉത്തരം ഇവിടെയുണ്ട്

  
October 14, 2025 | 7:31 AM

global village dubai to open on october 15 2025 free entry offer for first 10 days

ദുബൈ: ദുബൈയിലെ പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജ് നാളെ (2025 ഒക്ടോബർ 15) തുറക്കും. എന്നാൽ സന്ദർശകർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. എന്താണെന്നല്ലേ... ആദ്യ പത്ത് ദിവസങ്ങളിൽ ഒരു സൗജന്യ പ്രവേശനം നേടാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

GDRFA ദുബൈ, വിസകളിലും എത്തിച്ചേരുന്ന യാത്രക്കാരുടെ പാസ്‌പോർട്ടുകളിലും 30-ാം സീസണിന്റെ പ്രത്യേക സ്റ്റാമ്പ് പതിക്കുന്നു. ഈ സ്റ്റാമ്പ് കൈവശം വെച്ച് ഗ്ലോബൽ വില്ലേജിൽ എത്തിയാൽ, ഫെസ്റ്റിവലിന്റെ ആദ്യ പത്ത് ദിവസങ്ങളിൽ ഒരു തവണ സൗജന്യ പ്രവേശനം ലഭിക്കും.

നിബന്ധന: എൻട്രി സ്റ്റാമ്പിനൊപ്പം ​ഗ്ലോബൽ വില്ലേജ് 30-ാം സീസണിന്റെ പ്രത്യേക സ്റ്റാമ്പ് പാസ്‌പോർട്ടിൽ ഉണ്ടായിരിക്കണം.

ലൈവ് ഷോകൾ, ലോകമെമ്പാടുമുള്ള രുചികരമായ വിഭവങ്ങൾ, എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന ഗെയിമുകൾ എന്നിവയുമായി അതി​ഗംഭീര തിരിച്ചുവരവിനാണ് ഗ്ലോബൽ വില്ലേജ് പദ്ധതിയിടുന്നത്.

ഈ സീസണിൽ, ഗ്ലോബൽ വില്ലേജ് ഡ്രീം ദുബൈയുമായി ചേർന്ന് 'ഷോപ്പ് ആൻഡ് വിൻ' കാമ്പയിൻ ആരംഭിക്കുന്നു. ഇതിൽ പ്രതിവാര, ദ്വൈവാര, മാസം, ത്രൈമാസ പുരസ്കാരങ്ങൾക്ക് പുറമെ 10 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസും ഉൾപ്പെടുന്നു.

ഉദ്ഘാടന ദിവസം മുതൽ, ഗ്ലോബൽ വില്ലേജിലേക്കുള്ള ഓരോ പ്രവേശന ടിക്കറ്റും സ്വയമേവ ഒരു റാഫിൾ എൻട്രിയായി മാറും. പണം, സ്വർണം, ഐഫോണുകൾ, ആഡംബര കാറുകൾ തുടങ്ങിയവ ഉൾപ്പെടുന്ന സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഓരോ സന്ദർശനവും. എല്ലാ വ്യാഴാഴ്ച രാത്രിയും ഗ്ലോബൽ വില്ലേജ് മെയിൻ സ്റ്റേജിൽ തത്സമയ നറുക്കെടുപ്പ് നടക്കും.

Get ready for an unforgettable experience! Global Village Dubai is set to open its gates on October 15, 2025, for its 30th season. Visitors can enjoy free entry for the first 10 days by getting their passport stamped with the Global Village logo at Dubai Immigration or obtaining a visa with the logo. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് നല്ലൊരു പൂന്തോട്ടമുണ്ടോ? എങ്കിൽ നിങ്ങളായിരിക്കാം ആ ഭാ​ഗ്യശാലി; ഹോം ​ഗാർഡൻ മത്സരവുമായി ദുബൈ

uae
  •  6 days ago
No Image

കാൻസർ രോഗികൾക്ക് ആശ്വാസം: കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര; ഫ്രീ പാസ്സിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

Kerala
  •  6 days ago
No Image

സൂപ്പർ കപ്പ്: കോൾഡോയുടെ ഇരട്ട പ്രഹരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

Football
  •  6 days ago
No Image

അൽ അവീർ മാർക്കറ്റിൽ ഇനി 'സ്മാർട്ട് പാർക്കിംഗ്': ഒരുങ്ങുന്നത് 3,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം

uae
  •  6 days ago
No Image

കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് ശബ്ദവും നേരിയ ചലനവും അനുഭവപ്പെട്ടതായി നാട്ടുകാർ

Kerala
  •  6 days ago
No Image

ഇവിടെ 'ബിൻ' റോഡാണ്; ഐസ്‌ക്രീം കവറിനായി ഡസ്റ്റ്ബിൻ ചോദിച്ച വിദേശിക്ക് കിട്ടിയ മറുപടി വൈറൽ

latest
  •  6 days ago
No Image

'എന്തുകൊണ്ടാണ് ഇത്രയും കാലം അവനെ പുറത്തിരുത്തിയത്?'; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

Cricket
  •  6 days ago
No Image

സോഹാറിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  6 days ago
No Image

കോയമ്പത്തൂരിൽ 19-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺസുഹൃത്തിന് ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

National
  •  7 days ago
No Image

ഗൃഹപ്രവേശന ചടങ്ങിനെത്തിയ 11-വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹെഡ് മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  7 days ago