HOME
DETAILS

'ടെസ്റ്റിൽ ഒറ്റ കളി പോലും തോറ്റിട്ടില്ല' പുതിയ ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

  
October 14, 2025 | 10:04 AM

indian star pacer create a new rare record for india in test cricket

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. അവസാന ടെസ്റ്റ് മത്സരത്തിൽ ഏഴ് വിക്കറ്റുകൾക്കാണ് ശുഭ്മൻ ഗില്ലും സംഘവും കരീബിയൻ പടയെ തകർത്തത്. വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടന്നു. ഈ വിജയത്തോടെ ഒരു ചരിത്ര നേട്ടവും പിറവിയെടുത്തു. ഇന്ത്യക്കൊപ്പം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിക്കുന്ന താരമായാണ് ധ്രുവ് ജുറൽ മാറിയത്.

ഇന്ത്യക്കൊപ്പം അരങ്ങേറ്റം കുറിച്ചതിന് ശേഷം ജുറൽ ഏഴ് വിജയങ്ങളാണ് നേടിയത്. കഴിഞ്ഞ വർഷം നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പാരമ്പരയിലാണ് ജുറൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് താരം കളിച്ച ഏഴ് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ വിജയിച്ചു. ഇത്തരത്തിൽ ആറ് മത്സരങ്ങൾ തുടർച്ചയായി വിജയിച്ച ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിനെ മറികടന്നാണ് രാജസ്ഥാൻ റോയൽസ് താരം ഈ നേട്ടം കൈവരിച്ചത്. 2013ൽ ഓസ്ട്രേലിയക്കെതിരെയാണ് ഭുവനേശ്വർ കുമാർ അരങ്ങേറ്റം കുറിച്ചിരുന്നത്. 

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. മത്സരത്തിൽ 210 പന്തിൽ 125 റൺസ് നേടിയാണ് ജുറൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ മണ്ണിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറാവാനും രാജസ്ഥാൻ റോയൽസ് താരത്തിന് സാധിച്ചു. എംഎസ് ധോണിക്കും ഫറൂഖ് എഞ്ചിനീയർക്കും ശേഷമാണ് ജുറലിനെ തേടി ഈ നേട്ടം എത്തിയിരിക്കുന്നത്.

ഇനി ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി-20 പരമ്പരയാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ഒക്ടോബർ 19നാണ് ആദ്യ ഏകദിന മത്സരം തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഒഴിവാക്കി ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ ഏകദിന ടീം പ്രഖ്യാപിച്ചത്. 

ഇന്ത്യ ഏകദിന സ്‌ക്വാഡ് 

ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിം​ഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിം​ഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൾ.

India swept the Test series against West Indies. Shubman Gill and his team crushed the Caribbean team by seven wickets in the final Test match. With this victory, a historical achievement was also created. Dhruv Jural became the player who has won the most consecutive matches since his debut in Test cricket for India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ താമസരേഖകളുടെ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം: പിഴയിളവ് സംബന്ധിച്ച് അറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

oman
  •  2 days ago
No Image

ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായം: ആരാണ് ആ സീരിയൽ കില്ലർ? സോഡിയാക് കേസിന്റെ ആഴങ്ങളിലേക്ക് | In-Depth Story

crime
  •  2 days ago
No Image

രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല; വേദി പങ്കിട്ടതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ലെന്ന് വി ശിവന്‍കുട്ടി

Kerala
  •  2 days ago
No Image

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചു; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ

Kerala
  •  2 days ago
No Image

ഉംറയ്ക്ക് പോവുകയാണോ? നിർബന്ധിത വാക്സിനും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള വഴികളും അറിയാം

uae
  •  2 days ago
No Image

ഡീപ്‌ഫേക്കുകളെക്കുറിച്ച് ജാഗ്രത വേണം: മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  2 days ago
No Image

ജ്വല്ലറിക്ക് മുൻപിൽ പരുങ്ങൽ, ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴികൾ; ബാഗ് പരിശോധിച്ചപ്പോൾ കുറെ പേഴ്സും സ്വർണാഭരണങ്ങളും പണവും; രണ്ട് യുവതികൾ അറസ്റ്റിൽ

crime
  •  2 days ago
No Image

യുഎഇ വിസ ഓൺ അറൈവൽ: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംആര്‍ രഘുചന്ദ്രബാല്‍ അന്തരിച്ചു 

Kerala
  •  2 days ago
No Image

അവസാന പന്തിൽ ഇന്ത്യയുടെ ഹൃദയം തകർത്ത് സിക്സർ; യുഎഇയോട് തോറ്റ് ഇന്ത്യ, ഹോങ്കോങ് സിക്സസിൽ തുടർച്ചയായ രണ്ടാം പരാജയം

Cricket
  •  2 days ago