അവന്റെ കാലുകളിൽ പന്ത് കിട്ടുമ്പോൾ ഞാൻ ആവേശഭരിതനാവും: സിദാൻ
നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് സ്പാനിഷ് യുവതാരം ലാമിൻ യമാൽ. അർജന്റൈൻ ഇതിഹാസ താരമായ ലയണൽ മെസിയുമായി പല താരങ്ങളും പരിശീലകരും യമാലിനെ താരതമ്യം ചെയ്യുന്നുണ്ട്. ഇപ്പോൾ യമാലിന്റെ പ്രതിഭയെക്കുറിച്ച് സംസാരിക്കുകയാണ് ഫ്രഞ്ച് ഇതിഹാസം സിനദീൻ സിദാൻ. യമാലിന്റെ കാലുകളിൽ പന്ത് കിട്ടുമ്പോൾ താൻ വളരെ ആവേശഭരിതനാവാറുണ്ടെന്നാണ് സിദാൻ പറഞ്ഞത്. ബാഴ്സ യൂണിവേഴ്സലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫ്രഞ്ച് ഇതിഹസം.
കളിക്കളത്തിലെ പൊസിഷൻ എന്തു തന്നെയായാലും പന്ത് തൊടുമ്പോൾ എന്നെ ആവേശഭരിതനാക്കുന്ന താരം ലാമിൻ യമലാണ്. കഴിഞ്ഞ വർഷം സാൻ സിറോയിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇന്റർ മിലാനെതിരെ അവൻ എല്ലാം ഒറ്റക്കാണ് ചെയ്‍തത്'' സിനദീൻ സിദാൻ പറഞ്ഞു.
ബാഴ്സലോണക്ക് വേണ്ടി ഇതിനോടകം തന്നെ തകർപ്പൻ പ്രകടനമാണ് യമാൽ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു കറ്റാലൻമാർക്ക് വേണ്ടി യമാൽ ആദ്യമായി ബൂട്ട് കെട്ടിയത്. രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനായി 23 മത്സരങ്ങളിൽ നിന്നും ആറ് ഗോളുകളും 12 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണെന്ന ചോദ്യത്തിന് മറുപടി ലാമിൻ യമാൽ മറുപടി നൽകിയിരുന്നു. റൊണാൾഡോയെ മറികടന്ന് ലയണൽ മെസിയെയാണ് യമാൽ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിച്ചത്. ബാഴ്സ യൂണിവേഴ്സലിന് നൽകിയ അഭിമുഖത്തിലാണ് യമാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
''മെസി ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. അദ്ദേഹം മൈതാനത്ത് ഉടനീളം ചെയ്തതെല്ലാം കളിക്കുന്ന രീതികൾ എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. ഇതെല്ലം ശരിക്കും മനോഹരമായ ഒന്നായിരുന്നു" ലാമിൻ യമാൽ പറഞ്ഞു.
French legend Zinedine Zidane has spoken about the talent of young Spanish player Lamine Yamal. Zidane said that he gets very excited when Yamal gets the ball at his feet.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."