സംഘർഷത്തിനിടെ സുഹൃത്തിനെ പിടിച്ചു മാറ്റിയതിന്റെ വൈരാഗ്യം; സിനിമാസ്റ്റൈലിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർഥികൾ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു സംഘം പ്ലസ് ടു വിദ്യാർഥികൾ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തി. ഇന്നലെ (ഒക്ടോബർ 13) രാത്രി ഒമ്പത് മണിയോടെ ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ആയിരുന്നു സംഭവം. ഏകദേശം 15 പേർ അടങ്ങുന്ന സംഘം ബൈക്കുകളിലെത്തിയാണ് വീട്ടിൽ കയറി ആക്രമിച്ചത്.
ആക്രമണത്തിൽ തുണ്ടത്തിൽ മാധവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അഭയ് (17) യുടെ കൈകളിലും മൂക്കിലും പരുക്കേറ്റു. അഭയ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതേ സ്കൂളിലെ ചില പ്ലസ് ടു വിദ്യാർഥികളാണ് ഈ ആക്രമണത്തിന് നേതൃത്വം നൽകിയത്.
ഇന്നലെ ഉച്ചയ്ക്ക് സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ നടന്ന ഒരു സംഘർഷമാണ് ആക്രമണത്തിന് കാരണം. ഈ സംഘർഷത്തിനിടെ, അഭയ് തന്റെ സുഹൃത്തിനെ പിടിച്ചു മാറ്റിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് രാത്രിയിലെ ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോത്തൻകോട് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
plus two student was attacked by an individual with a blade in Thiruvananthapuram's Kulathoor area. The attacker, reportedly with mental health issues, was arrested by the police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."