ആസിയാന്‍ രാജ്യങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി അതിര്‍ത്തി കടന്നുള്ള തീവ്രവാദം: മോദി
ലാവോസ്: അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ് ആസിയാന്‍ രാജ്യങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയിലെ ലാവോസില്‍ നടക്കുന്ന 14 ാമത് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യങ്ങള്‍ നേരിടുന്ന സുരക്ഷാ ഭീഷണിയില്‍ പ്രധാനപ്പെട്ടത് തീവ്രവാദമാണ് അതിനെതിരേ ഒന്നിച്ച് പോരാടണമെന്നും മോദി ആവശ്യപ്പെട്ടു.
സുസ്ഥിരതയും സമാധാനവും മേഖലയിലുടെ അഭിവൃദ്ധിയുമാണ് ലക്ഷ്യമിടേണ്ടതെന്നും ആസിയാന്‍ രാജ്യങ്ങളോടായി മോദി ആവശ്യപ്പെട്ടു. ആസിയാന്‍- ഇന്ത്യ സഹകരണ ഉടമ്പടി പ്രകാരമുള്ള പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ കിഴക്ക് ദര്‍ശന നയത്തിന്റെ അച്ചുതണ്ടായി പ്രവര്‍ത്തിക്കുന്നത് ആസിയാനാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉച്ചകോടിക്കിടെ വിവിധ രാഷ്ട തലവന്മാരുമായി മോദി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.
ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപുര്‍, ബ്രൂണെ, കംബോഡിയ, ലാവോസ്, മ്യാന്മാര്, വിയറ്റ്നാം, തായ്ലന്ഡ് എന്നീ രാഷ്ട്രത്തലവന്മാരാണ് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."