ആര്‍എസ്എസ് ശാഖയിലെ ലൈംഗികാതിക്രമം; അനന്തു വെളിപ്പെടുത്തിയ 'NM' നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയിലെ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മരിച്ച കോട്ടയം സ്വദേശി അനന്തു അജിയുടെ ആത്മഹത്യ കുറിപ്പില്‍ കഴമ്പുണ്ടെന്ന നിഗമനത്തിലാണ് പൊലിസ്.
അനന്തു തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വെളിപ്പെടുത്തിയ NM എന്ന എന്ന വ്യക്തിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. അനന്തുവിന്റെ അമ്മയുടെ ഉള്‍പ്പെടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് കോട്ടയം പൊന്‍കുന്ന് വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയെ തിരുവനന്തപുരത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു വയസുമുതല്‍ പരിസരവാസിയായ ആര്‍എസ്എസുകാരനില്‍ നിന്ന് നിരന്തര ലൈംഗികാതിക്രമത്തിന് വിധേയനായതായി അനന്തു തന്റെ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസ് ശാഖയില്‍ നിന്നടക്കം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും, ഒരിക്കലും ഒരു ആര്‍എസ്എസുകാരനുമായും നിങ്ങള്‍ സൗഹൃദത്തിലാവരുതെന്നും അനന്തു വെളിപ്പെടുത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയത്.
A case has been registered against the main accused in connection with the suicide of a young man following sexual abuse at an RSS shakha.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."