HOME
DETAILS

കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ

  
Web Desk
October 14, 2025 | 4:50 PM

supreme court stays move to cancel the election result of malur mla from kolar karnataka

ബെംഗളൂരു: കര്‍ണാടക കോലാര്‍ ജില്ലയിലെ മാലൂര്‍ നിയോജക മണ്ഡലം എംഎല്‍എ കെ.വൈ നഞ്ചഗൗഡയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ. 2023ലെ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവാണ് ചൊവ്വാഴ്ച്ച സുപ്രീം കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. 

മണ്ഡലത്തിലെ വോട്ടുകള്‍ വീണ്ടും എണ്ണാനും ഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു. വീണ്ടും എണ്ണിയ ഫലം കോടതി അനുമതിയില്ലാതെ പരസ്യപ്പെടുത്താന്‍ പാടില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് എതിർസ്ഥാനാർത്ഥിയായിരുന്ന ബിജെപിയുടെ കെ എസ് മഞ്ജുനാഥ ഗൗഡ ഫയൽ ചെയ്ത ഹരജിയാണ് കർണാടക ഹെെക്കോടതി പരിഗണിച്ചത്. വോട്ടെണ്ണലിൽ തിരിമറി നടന്നതിനാൽ നഞ്ചഗൗഡയുടെ വിജയം റദ്ദാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

മണ്ഡലത്തിൽ റീകൗണ്ടിങ് നടത്തി നാലാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ജസ്റ്റിസ് ആർ ദേവദാസിന്റെ ബെഞ്ച് നിർദേശം നൽകിയിരുന്നു. വോട്ടെണ്ണലിന്റെ വീഡിയോ ദൃശ്യം ഉണ്ടെങ്കിൽ ഹാജരാക്കാൻ കോലാർ ജില്ലാ ഇലക്ഷൻ ഓഫീസർക്ക് കോടതി നിർദേശം നൽകിയിരുന്നു. ഈ ഉത്തരവാണ് സുപ്രീം കോടതി ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്. 

Supreme Court stays move to cancel the election result of Malur MLA K.Y. Nanjegowda from Kolar, Karnataka.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടമാണത്: മെസി

Football
  •  4 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  4 days ago
No Image

ദുബൈ: ഇനി ആറാടാം, വമ്പൻ പൂളോടുകൂടിയ പുതിയ വാട്ടർപാർക്ക് വരുന്നു; ഉദ്ഘാടന തീയതി ഉടൻ

uae
  •  4 days ago
No Image

'ഹമാസിനെ പിന്തുണക്കുന്ന മംദാനി ജയിച്ചു എന്നതിനര്‍ഥം...' ന്യൂയോര്‍ക്കിലെ ജൂതന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത്  ഇസ്‌റാഈല്‍ മന്ത്രി

International
  •  4 days ago
No Image

റൊണാൾഡോക്കും മെസിക്കുമില്ല ഇതുപോലൊരു നേട്ടം; അമ്പരിപ്പിക്കുന്ന ലോക റെക്കോർഡിൽ സൂപ്പർതാരം

Football
  •  4 days ago
No Image

ജോബ് വിസ ശരിയാക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തിൽ 7.9 ലക്ഷം തട്ടി, നാല് സുഹൃത്തുക്കളെ പറ്റിച്ച യുവാവ് പൊലിസ് പിടിയിൽ

crime
  •  4 days ago
No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  4 days ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  4 days ago
No Image

ജ്യൂസാണെന്ന് കരുതി കുടിച്ചത് കുളമ്പ് രോഗത്തിനുള്ള മരുന്ന്; ആറും പത്തും വയസ്സുള്ള സഹോദരങ്ങള്‍ ആശുപത്രിയില്‍ 

Kerala
  •  4 days ago
No Image

വിവാഹവാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്ത ശേഷം വേറെ കല്യാണം; യുവാവ് പൊലിസ് പിടിയിൽ

crime
  •  4 days ago