ഗോളടിക്കാതെ തകർത്തത് നെയ്മറിന്റെ ലോക റെക്കോർഡ്; ചരിത്രം കുറിച്ച് മെസി
ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ പ്യൂർട്ടോ റിക്കോക്കെതിരെ വമ്പൻ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. അമേരിക്കയിലെ ചെയ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു നിലവിലെ ലോക ചാമ്പ്യന്മാരുടെ വിജയം.
മത്സരത്തിൽ അർജന്റീനക്കായി മിന്നും പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസി പുറത്തെടുത്തത്. മത്സരത്തിൽ ഗോളുകൾ നേടാൻ മെസിക്ക് സാധിച്ചില്ലെങ്കിലും രണ്ട് ഗോളുകൾക്ക് മികച്ച ആസിസ്റ്റുകൾ നൽകി തിളങ്ങാൻ താരത്തിനായി. മത്സരത്തിൽ നേടിയ രണ്ട് അസിസ്റ്റുകൾക്ക് പിന്നാലെ ഒരു രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കുന്ന താരമെന്ന ചരിത്ര നേട്ടവും മെസി തന്റെ പേരിലെഴുതിച്ചേർത്തു.
ഇതിനോടകം തന്നെ 60 അസിസ്റ്റുകൾ നേടിയാണ് അർജന്റീന ഇതിഹാസത്തിന്റെ മുന്നേറ്റം. 59 അസിസ്റ്റുകൾ ബ്രസീലിനായി നേടിയ സൂപ്പർതാരം നെയ്മറിന്റെ റെക്കോർഡ് തകർത്താണ് മെസി ഈ നേട്ടത്തിൽ ഒന്നാമതായത്. 58 അസിസ്റ്റുകൾ നേടിയ അമേരിക്കൻ താരം ഡോണോവാൻ ആണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.
മത്സരത്തിൽ അർജന്റീനക്ക് വേണ്ടി ലൗട്ടാറോ മാർട്ടിനസ്, അലക്സിസ് മാക് അലിസ്റ്റർ എന്നിവർ ഇരട്ട ഗോൾ നേടി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ഗോൺസാലോ മോണ്ടിയലും അർജന്റീനക്കായി ലക്ഷ്യം കണ്ടു. സ്റ്റീവൻ എച്ചവരിയയുടെ ഓൺ ഗോളും അർജന്റീനയുടെ വിജയം അനായാസമാക്കി. മത്സരത്തിൽ 25 ഷോട്ടുകൾ ആണ് അർജന്റീന താരങ്ങൾ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്. ഇതിൽ 11 ഷോട്ടുകളും അർജന്റീന എതിർ പോസ്റ്റിന്റെ ഗോൾ മുഖത്തേക്ക് ലക്ഷ്യം വെച്ചു.
Argentina won 6-0 against Puerto Rico in a friendly match today. Although Messi did not score a goal in the match, he did provide two assists. With his two assists in the match, Messi also became the player with the most assists for a single country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."