HOME
DETAILS

ഉത്തരാഖണ്ഡിനെ ഭീതിയിലാഴ്ത്തി അജ്ഞാതപ്പനി;  അല്‍മോറയിലും ഹരിദ്വാറിലും പത്ത് മരണം

  
Web Desk
October 15, 2025 | 7:29 AM

mystery fever grips uttarakhand 10 deaths reported in almora and haridwar

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിനെ വിറപ്പിച്ച് അജ്ഞാതപ്പനി പടരുന്നു. രണ്ട് ജില്ലകളിലായി 10 പേര്‍ പനി ബാധിച്ച മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടാഴ്ചക്കുള്ളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ അധികൃതര്‍ പറയുന്നു.
രണ്ടാഴ്ചയ്ക്കുള്ളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അല്‍മോറ ജില്ലയിലെ ധൗലാദേവി ബ്ലോക്കിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ ഏഴ് മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റൂര്‍ക്കിയില്‍ മൂന്ന് പേര്‍ മരിച്ചു.

ഡെങ്കി, മലേറിയ തുടങ്ങിയ വൈറല്‍ അണുബാധകളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് കൂടുതലായും രോഗികള്‍ കാണിക്കുന്നത്.  കടുത്ത പനിയും പ്ലേറ്റ്ലെറ്റ് എണ്ണത്തില്‍ അപകടകരമായ കുറവും ഉണ്ടായതായി അധികൃതര്‍ പറഞ്ഞു. പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നതിനാല്‍ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. ലാബ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അണുബാധയുടെ കൃത്യമായ കാരണം അറിയാന്‍ കഴിയുകയുള്ളുവെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നവീന്‍ ചന്ദ്ര തിവാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പനി ബാധിച്ചവരുടെ സാമ്പിളുകള്‍ വിശദമായ പരിശോധനക്കായി അല്‍മോറ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ടെന്നും ഫലങ്ങള്‍ ഉടന്‍ ലഭിക്കുമെന്നും ഡോ. തിവാരി വ്യക്തമാക്കി. എല്ലാ മരണങ്ങളും ഒരു പകര്‍ച്ചവ്യാധി സ്രോതസ്സുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഏഴ് മരണങ്ങളില്‍ മൂന്നെണ്ണം വൈറല്‍ അണുബാധയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു. ബാക്കിയുള്ളവ വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് കരുതുന്നു' തിവാരി പറഞ്ഞു. എന്നാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. സംസ്ഥാന സര്‍ക്കാര്‍ പനി ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി ആര്‍. രാജേഷ് കുമാര്‍ സ്ഥിരീകരിച്ചു. വൈറല്‍ പനി ആണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. പകര്‍ച്ചവ്യാധികള്‍ പടരുന്ന സമയമാണിതെന്നും തണുപ്പ് കാലമാകുന്നതോടെ കുറയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പനിയും അനുബന്ധ ലക്ഷണങ്ങളും ഉണ്ടോയെന്ന് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ബാധിത പ്രദേശങ്ങളില്‍ തീവ്രമായ വീടുതോറുമുള്ള സ്‌ക്രീനിംഗ് കാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. നൂറുകണക്കിന് പേരെ പരിശോധിച്ചു. മാലിന്യം കലര്‍ന്നിട്ടുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ജലസ്രോതസ്സുകളും പരിശോധിക്കുന്നുണ്ട്. ശുചിത്വം പാലിക്കാനും കൊതുക് പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കാനും പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

a mysterious fever outbreak in uttarakhand has caused panic, with 10 deaths reported from almora and haridwar. health officials are investigating the cause.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോങ്കോങ് തീപിടിത്തം മരണം 36 ആയി, 279 പേരെ കാണാനില്ല

latest
  •  15 days ago
No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  15 days ago
No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  15 days ago
No Image

സ്കൂളിൽ പോകാൻ മടി, രക്ഷിതാക്കൾ നിർബന്ധിച്ചയച്ചു; മടങ്ങിയെത്തിയതിന് പിന്നാലെ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

Kerala
  •  15 days ago
No Image

റെക്കോർഡുകൾ തകർക്കാൻ 'ഫാൽക്കൺസ് ഫ്ലൈറ്റ്'; ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ സഊദിയിൽ ഒരുങ്ങുന്നു

Saudi-arabia
  •  15 days ago
No Image

രാത്രി വനത്തിൽ അതിക്രമിച്ചുകയറി ബൈക്ക് റൈഡ്; വീഡിയോ ചിത്രീകരിച്ച യു ട്യൂബർമാർക്കെതിരെ കേസെടുത്തു

crime
  •  15 days ago
No Image

നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി

Kerala
  •  15 days ago
No Image

പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ

crime
  •  15 days ago
No Image

നോൾ കാർഡ് എമിറേറ്റ്സ് ഐഡിയുമായി ലിങ്ക് ചെയ്യാം; വ്യക്തിഗതമാക്കിയാൽ ഷോപ്പിംഗ് വൗച്ചറുകൾ ഉൾപ്പെടെ ഇരട്ടി ആനുകൂല്യങ്ങൾ

uae
  •  15 days ago
No Image

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു; ആശുപത്രിയിൽ

Kerala
  •  15 days ago

No Image

ജോലിക്ക് ഹാജരാകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; കുവൈത്തിൽ സർക്കാർ ജീവനക്കാരന് 5 വർഷം തടവും വൻ തുക പിഴയും

Kuwait
  •  15 days ago
No Image

സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരണസംഖ്യ രണ്ടായി; കാണാതായ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  15 days ago
No Image

കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  15 days ago
No Image

വർഷങ്ങളോളം ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ ഒന്നരക്കോടി രൂപ ഭാര്യയെ സൂക്ഷിക്കാനേൽപിച്ചു; ഓൺലൈൻ മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിനായി പണം യുവതി സ്ട്രീമർക്ക് നൽകി; കണ്ണീരടക്കാനാവാതെ യുവാവ്

International
  •  15 days ago