നാല് ദിവസത്തെ ദീപാവലി അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ; വിദ്യാർത്ഥികള കാത്തിരിക്കുന്നത് നീണ്ട വാരാന്ത്യം
ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് സന്തോഷ വാർത്ത. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യൻ കരിക്കുലം സ്കൂളുകൾക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നീളുന്ന ഈ അവധി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു നീണ്ട വാരാന്ത്യം സമ്മാനിക്കും.
ദുബൈയിലെ ഔർ ഓൺ ഇന്ത്യൻ സ്കൂൾ (OIS) പുറത്തിറക്കിയ സർക്കുലർ പ്രകാരം, ദീപാവലിയോടനുബന്ധിച്ച് 2025 ഒക്ടോബർ 17 വെള്ളിയാഴ്ചയും 2025 ഒക്ടോബർ 20 തിങ്കളാഴ്ചയും സ്കൂളുകൾ അടച്ചിടും. ഒക്ടോബർ 18, 19 (ശനി, ഞായർ) വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ മൊത്തം നാല് ദിവസത്തെ അവധി ലഭിക്കും. 2025 ഒക്ടോബർ 21 ചൊവ്വാഴ്ച മുതൽ സ്കൂൾ പ്രവർത്തനം പുനരാരംഭിക്കും.
മറ്റ് വിദ്യാഭ്യാസ ഗ്രൂപ്പുകൾക്ക് കീഴിലുള്ള നിരവധി ഇന്ത്യൻ സ്കൂളുകളും ഇതേ അവധി ഷെഡ്യൂൾ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീണ്ട അവധിയെ രക്ഷിതാക്കളും വിദ്യാർത്ഥികളും സ്വാഗതം ചെയ്തു. കുടുംബങ്ങൾക്ക് ഒരുമിച്ച് ദീപാവലി ആഘോഷിക്കാനും യാത്രകൾ, ഒത്തുചേരലുകൾ എന്നിവയ്ക്കായി അധിക സമയം കണ്ടെത്താനും ഈ അവധി ഉപകരിക്കും.
indian curriculum schools across the united arab emirates have officially declared a four-day holiday for diwali, turning the festive period into an extended weekend for eager students.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."