HOME
DETAILS

ഹിജാബ് വിവാദം: സ്കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്

  
October 15, 2025 | 12:54 PM

report says no ban for headscarf in school Rules on ernakulam hijab ban controversy

തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ എറണാകുളം സെൻറ് റീത്താസ് സ്കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്. കുട്ടിയെ ക്ലാസ്സിൽ കയറ്റാതെ പുറത്ത് നിർത്തിയ നടപടി ഗുരുതര കൃത്യവിലോപമാണെന്നും റിപ്പോർട്ട് പറയുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വ്യക്തമായ ലംഘനം സ്‌കൂളിൽ നടന്നതായും പറയുന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ ആണ് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് കൈമാറി.

സ്കൂളിൻ്റെ പി.ടി.എ തെരഞ്ഞെടുപ്പ് അശാസ്ത്രീയം എന്നും ഉപഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തി. സെന്റ് റീത്താസ് സ്‌കൂൾ മാനേജ്‌മെന്റിന്റെ താല്പര്യം സംരക്ഷിക്കുന്ന രീതിയിൽ ആണ് പി.ടി.എ തെരഞ്ഞെടുപ്പെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിവാദ സംഭവത്തിൽ മാനേജ്‍മെന്റിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു പി.ടി.എ നിലപാട്.

ശിരോവസ്ത്രം ധരിച്ചെത്തുന്നവരെ സ്കൂളിൽ പ്രവേശിപ്പിക്കാറില്ലെന്നാണ് പിടിഎ പ്രസിഡൻറ് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് മൊഴി നൽകിയത്. എന്നാൽ ശിരോവസ്ത്രം വരാൻ പാടില്ല എന്ന് കൃത്യമായി സ്കൂൾ നിയമത്തിൽ രേഖപെടുത്താത്തത് എന്തെന്നുള്ള ചോദ്യത്തിനു മറുപടി പറയാൻ സ്കൂൾ മാനേജെന്റ്റ്റിന് കഴിഞ്ഞില്ല. ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരൻ്റെ മതപരമായ മൗലിക അവകാശങ്ങൾക്ക് വിരുദ്ധമായ നടപടികൾ സ്കൂൾ കൈക്കൊള്ളുന്നത് ഗുരുതരമായ വീഴ്ചയായും റിപ്പോർട്ടിൽ വിലയിരുത്തുന്നു. 

അതേസമയം, ചെറുതായാലും വലുതായാലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥിനിക്ക് മതപരമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ തുടർപഠനം നടത്താൻ അനുമതി നൽകണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവർത്തിച്ചു. വാർത്താസമ്മേളനത്തിലാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം. 

സംഭവത്തിൽ ഒരു കടുത്ത നടപടിയിലേക്കും കടന്നിട്ടില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദിയത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.  ഇങ്ങനെ ഒരു സംഭവം ഉണ്ടായപ്പോൾ അതന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ ചുമത്താനുള്ള ഉത്തരവാദിത്തം സർക്കാറിനില്ലേ. അതു മാത്രമേ ചെയ്യൂ. ശാന്തമായ നിലക്ക് പോകുന്ന കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ചെറിയ പ്രശ്‌നമുണ്ടായാൽ സർക്കാർ ഇടപെടും. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ല എന്നത് തന്നെയാണ് സർക്കാറിന്റെ നിലപാട്. ഭരണഘടന അനുവദിക്കുന്ന എല്ലാ അവകാശങ്ങളും വിദ്യാർഥികൾക്കുണ്ട്. അത് അനുവദിക്കേണ്ടതുണ്ട്. സ്‌കൂളിന്റെ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി നൽകുന്ന മുറക്ക് കാര്യങ്ങൾ നീക്കും. പ്രശ്‌നം അവിടെ തന്നെ പരിഹരിക്കുകയാണെങ്കിൽ അതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു. 

സ്‌കൂൾ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് വിഷയത്തിൽ അടിസ്ഥാനത്തിൽ സർക്കാർ ഇടപെട്ടതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം ആവർത്തിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിയുടെ വാക്കുകൾ അപമാനിച്ചതിന് തുല്യം; പാട്ടിലൂടെ മറുപടി നൽകും, പ്രായത്തിന്റെ പക്വത കുറവുണ്ടെന്ന് വേടൻ

Kerala
  •  2 days ago
No Image

'ഹരിയാനയിലെ പത്ത് ബൂത്തുകളിലായി 22 വോട്ടുകള്‍' ആരാണ് രാഹുല്‍ ഗാന്ധി തുറന്ന 'H' ഫയല്‍സിലെ ബ്രസീലിയന്‍ മോഡല്‍?

National
  •  2 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന് പകരം ആ ഇം​ഗ്ലീഷ് ക്ലബ്ബിൽ ചേരാൻ ഒരുങ്ങി; വർഷങ്ങളായി ഫുട്ബോൾ ലോകത്ത് പ്രചരിച്ച കഥയുടെ സത്യം വെളിപ്പെടുത്തി റൊണാൾഡോ

Football
  •  2 days ago
No Image

വിരാട് കോഹ്ലി @ 37: കളിക്കളത്തിൽ അവിശ്വസനീയം, ക്യാപ്റ്റൻസിയിൽ അത്ഭുതം! അറിയപ്പെടാത്ത 5 റെക്കോർഡുകൾ

Cricket
  •  2 days ago
No Image

അങ്കമാലിയില്‍ ആറുമാസം പ്രായമായ കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍; മരിച്ചത് അമ്മൂമ്മയ്‌ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞ്

Kerala
  •  2 days ago
No Image

ഇപിഎഫ്ഒ സ്റ്റാഫ് ക്രെഡിറ്റ് സൊസൈറ്റിയിൽ 70 കോടി രൂപയുടെ വൻ തട്ടിപ്പ്; സിഇഒ ഗോപിയും ജീവനക്കാരി ലക്ഷ്മിയും ബെംഗളൂരുവിൽ അറസ്റ്റിൽ

crime
  •  2 days ago
No Image

ഓര്‍ഡര്‍ ചെയ്ത കൊറിയര്‍ തുറന്നു നോക്കിയപ്പോള്‍ ഭയന്നു പോയി യുവതി; ഉള്ളില്‍ മനുഷ്യന്റെ കൈകളും വിരലുകളും

International
  •  2 days ago
No Image

20 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ

crime
  •  2 days ago
No Image

ശ്രീകോവില്‍ വാതില്‍ സ്വര്‍ണം പൂശിയതിലും ക്രമക്കേട്; ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

യുപിയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി ആറുപേർ മരിച്ചു

National
  •  2 days ago


No Image

'ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് വരെ വോട്ട് ചെയ്യിക്കും' വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വിഡിയോ പ്രദര്‍ശിപ്പിച്ച് രാഹുല്‍

National
  •  2 days ago
No Image

'പുതിയ യുഗം വരുന്നു...വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്നു' വിജയിയായ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി

International
  •  2 days ago
No Image

സബ്‌സിഡി നിരക്കില്‍ ഒന്നല്ല, രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ; വമ്പന്‍ ഓഫറുകളും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുമായി സപ്ലൈക്കോ

Kerala
  •  2 days ago
No Image

അബദ്ധത്തില്‍ കിണറ്റില്‍ വീണതല്ല, 2 മാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ അമ്മ അറസ്റ്റില്‍

Kerala
  •  2 days ago