HOME
DETAILS

100 സെഞ്ച്വറിയടിച്ച സച്ചിനെ മറികടക്കാൻ ഒറ്റ സെഞ്ച്വറി മതി; ചരിത്രനേട്ടത്തിനരികെ കോഹ്‌ലി

  
October 17, 2025 | 1:49 PM

virat kohli need one century to break sachin tendulker record in cricket

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടേ വീണ്ടും ഇന്ത്യൻ ജേഴ്സി അണിയാൻ ഒരുങ്ങുകയാണ് സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി. 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കോഹ്‌ലി ഇന്ത്യക്കായി കളിച്ചിരുന്നില്ല. പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബർ 19നാണ് നടക്കുന്നത്. നീണ്ട ഏഴ് മാസങ്ങൾക്ക് ശേഷം കോഹ്‌ലി വീണ്ടും ഇന്ത്യക്കയി കളിക്കാനെത്തുമ്പോൾ ഒരു പുതിയ നാഴികക്കല്ല് സ്വന്തമാക്കാനും കോഹ്‌ലിക്ക് അവസരമുണ്ട്. 

മൂന്ന് ഏകദിന മത്സരത്തിൽ ഒരു സെഞ്ച്വറി കൂടി നേടിയാൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടം കോഹ്‌ലിക്ക് കൈവരിക്കാൻ സാധിക്കും. നിലവിൽ ഈ നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറും കോഹ്‌ലിയുമാണ് ഉള്ളത്. സച്ചിൻ ടെസ്റ്റിൽ 51 സെഞ്ച്വറിയും കോഹ്‌ലി ഏകദിനത്തിൽ 51 സെഞ്ച്വറികളുമാണ് നേടിയിട്ടുള്ളത്. അതുകൊണ്ട് ഒറ്റ സെഞ്ച്വറി കൂടി നേടിയാൽ ഈ റെക്കോർഡും കോഹ്‌ലിക്ക് കൈവരിക്കാം. 2023 ഐസിസി ഏകദിന ലോകകപ്പിൽ സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെ സെഞ്ച്വറി നേടിയതിന് പിന്നാലെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടം കോഹ്‌ലി കൈവരിച്ചിരുന്നു. 

കോഹ്‌ലി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലാണ് കോഹ്‌ലി അരങ്ങേറ്റം കുറിച്ചത്. 123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയിട്ടുള്ളത്. 30 സെഞ്ചുറികളും 31 അർധ സെഞ്ചുറികളും ആണ് വിരാട് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ടി-20 ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിച്ചിരുന്നു.

ഇന്ത്യ ഏകദിന സ്‌ക്വാഡ് 

ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിം​ഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിം​ഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൾ.

Indian Star batsman Virat Kohli is set to wear the Indian jersey again in the ODI series against Australia. Kohli has the opportunity to achieve a new milestone when he returns to play for India after a long seven months.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസി ഇന്ത്യയിലേക്ക് വരുന്നു; 'ഗോട്ട് ടൂര്‍' പരിപാടിയില്‍ പങ്കെടുക്കും, മോദിയെ കാണും - നാല് നഗരങ്ങളിലെ പരിപാടികള്‍

National
  •  3 days ago
No Image

വോട്ട് ചെയ്യാൻ രാഹുലെത്തുമോ? എത്തുമെന്ന് പ്രാദേശിക നേതാക്കൾ; ബിജെപി-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വർധിപ്പിച്ചു

Kerala
  •  3 days ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നേട്ടം കണ്മുന്നിൽ

Cricket
  •  3 days ago
No Image

സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിക്കും

National
  •  3 days ago
No Image

രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട നിര; മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു

Kerala
  •  3 days ago
No Image

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെല്‍ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

'രാഹുലിനെ എന്തിനു വിമര്‍ശിക്കുന്നു; മോദിജി പകുതി സമയവും രാജ്യത്തിനു പുറത്തെന്ന് പ്രിയങ്ക ഗാന്ധി'

Kerala
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരേ ശക്തമായ തെളിവുകൾ നിരത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

Kerala
  •  3 days ago
No Image

ഷാർജയിൽ ഇനി എല്ലാം വിരൽത്തുമ്പിൽ! മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് പുതുക്കി; എട്ട് പുതിയ സേവനങ്ങൾ ഓൺ‌ലൈനിൽ

uae
  •  3 days ago
No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണം ഏറ്റെടുത്ത് ഫിലിപ് ജോൺ

Kerala
  •  3 days ago