HOME
DETAILS

5 കോടി രൂപ, 22 ആഡംബര വാച്ചുകൾ, വില കൂടിയ കാറുകൾ; കൈക്കൂലി കേസിൽ സി.ബി.ഐ പിടികൂടിയ ഹർചരൺ സിംഗ് ഭുള്ളർ ആരാണ്?

  
Web Desk
October 17, 2025 | 2:50 PM

5 crore rupees 22 luxury watches high-end cars seized who is harcharan singh bhullar arrested in cbi bribery case

ചണ്ഡിഗഢ്: കൈക്കൂലി കേസിൽ പഞ്ചാബ് പൊലിസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) ഹർചരൺ സിംഗ് ഭുള്ളറെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. മൊഹാലിയിലെ ഓഫീസിൽ നിന്ന് ഇന്നലെ വൈകിട്ട് സി.ബി.ഐ  നടത്തിയ റെയ്ഡിലാണ് ഭുള്ളറെ കസ്റ്റഡിയിലെടുത്തത്. ഔദ്യോ​ഗിക വസതിയിലും, വീട്ടിലുമായി നടത്തിയ റെയ്ഡിൽ നിന്ന് ഏകദേശം 5 കോടി രൂപ, ആഡംബര വാഹനങ്ങളും നിരവധി വാഹനങ്ങളുടെ താക്കോലുകൾ , 22 ആഡംബര വാച്ചുകൾ, 40 ലിറ്റർ ഇറക്കുമതി ചെയ്ത മദ്യം, തോക്കുകൾ, വിലകൂടിയ ആഭരണങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു. 

ഫത്തേഗഡ് സാഹിബ് ജില്ലയിലെ മണ്ടി ഗോബിന്ദ്ഗഡിലെ ആക്രി ഡീലർ ആകാശ് ബട്ട എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  അന്വേഷണം. 2023-ൽ നടന്ന വ്യാജ ബില്ല് നിർമാണ കേസ് ഒത്തുതീർപ്പാക്കാൻ 8 ലക്ഷം രൂപ കൈക്കൂലിയായി ഭുള്ളർ ആവശ്യപ്പെട്ടതായി ബട്ട ആരോപിച്ചു. ഒക്ടോബർ 11-ന് ചണ്ഡിഗഢിലെ സിബിഐ അഴിമതി വിരുദ്ധ ബ്രാഞ്ചിൽ രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ ഇടനിലക്കാരനായ കിർഷനു എന്നയാളെയും സിബിഐ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിൽ നിന്ന് 21 ലക്ഷം രൂപ പിടിച്ചെടുത്തു. രണ്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടതായി സിബിഐ വ്യക്തമാക്കി.

2007 ബാച്ച് ഐപിഎസ് ഓഫീസറായ ഹർചരൺ സിംഗ് ഭുള്ളർ നിലവിൽ റോപ്പർ റേഞ്ചിലെ ഡിഐജിയാണ്. മുമ്പ് പട്യാല റേഞ്ചിലും ഡിഐജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ച്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയയെ ചോദ്യം ചെയ്ത പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു. 

പിടിച്ചെടുത്ത സ്വത്തുക്കൾ

പണം: ഏകദേശം 5 കോടി രൂപ.
വാഹനങ്ങൾ: മെർസിഡസ്, ഓഡി തുടങ്ങിയ ആഡംബര കാറുകളും താക്കോലുകളും.
മറ്റ് വസ്തുക്കൾ: 22 ആഡംബര വാച്ചുകൾ, 1.5 കിലോ ആഭരണങ്ങൾ, 40 ലിറ്റർ ഇറക്കുമതി മദ്യം, ഡബിൾ ബാരൽ തോക്ക്, പിസ്റ്റൽ, റിവോൾവർ, എയർഗൺ, ലോക്കർ സ്വത്തുക്കൾ, ഭുമി രേഖകൾ

 

 

CBI arrested Punjab Police DIG Harcharan Singh Bhullar.cbi arrest. punjab dig bhuller.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  2 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  2 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  2 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  2 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  2 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  2 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  2 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  2 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  2 days ago