HOME
DETAILS

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: വാർണർ

  
October 17, 2025 | 2:29 PM

david warner praises indian star player Ahead of the India-Australia T20 series

ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ താരം റിങ്കു സിങ്ങിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം ഡേവിഡ് വാർണർ. റിങ്കു സിങ്ങിനെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ എന്നാണ് വാർണർ വിശേഷിപ്പിച്ചത്. സഞ്ജു സാംസണും റിങ്കുവിനും ടീമിൽ ഇടം നേടാൻ കടുത്ത മത്സരം നടത്തേണ്ടി വരുമെന്നും വാർണർ പറഞ്ഞു. ടി-20യിൽ ഇന്ത്യയുടെ യുവ നിരയുമായി ഓസ്ട്രേലിയ ഏറ്റുമുട്ടുന്നത് കാണാൻ താൻ ആവേശഭരിതനാണെന്നും വാർണർ വ്യക്തമാക്കി. ഫോക്സ് ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഓസീസ് താരം. 

''ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിനും റിങ്കുവിനും വളരെയധികം പോരാടേണ്ടി വരും. അവർക്ക് മികച്ച ഐപിഎൽ സീസണുകൾ ഉണ്ടായിട്ടുണ്ട്.  ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് റിങ്കു. രണ്ട് ലോകോത്തര താരങ്ങൾ വളരെയധികം കാലമായി ഇന്ത്യക്കായി കളിക്കുന്നുണ്ട്. ഇവർക്ക് പുറകിൽ ധാരാളം യുവതാരങ്ങളുമുണ്ട്. ഓസ്‌ട്രേലിയക്കാർക്ക് ഈ യുവതാരങ്ങളെ നേരിടാൻ വളരെ ആവേശമുണ്ട്'' ഡേവിഡ് വാർണർ പറഞ്ഞു. 

ഇന്ത്യക്കായി 34 ടി-20 മത്സരങ്ങളിൽ നിന്നും 550 റൺസാണ് റിങ്കു സിങ് നേടിയിട്ടുള്ളത്. മൂന്ന് അർദ്ധ സെഞ്ച്വറികളും താരം ഇന്ത്യക്കായി നേടി. ഒക്ടോബർ 19നാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് തുടക്കം കുറിക്കുന്നത്.  മൂന്ന് ഏകദിന മത്സരങ്ങളാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുക. ഇതു കഴിഞ്ഞാൽ ഒക്ടോബർ 29 മുതൽ ടി-20 മത്സരങ്ങളും അരങ്ങേറും.

ഇന്ത്യ ടി-20 സ്‌ക്വാഡ്

സൂര്യകുമാർ യാദവ് ((ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ (വൈസ് (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), റിം​ഗു സിം​ഗ്, വാഷിം​ഗ്ടൺ സുന്ദർ.

ഇന്ത്യ ഏകദിന സ്‌ക്വാഡ് 

ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിം​ഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിം​ഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൾ.

Ahead of the India-Australia T20 series, Australian legend David Warner has heaped praise on Indian player Rinku Singh. Warner described Rinku Singh as the best finisher in IPL history. Warner also said that Sanju Samson and Rinku will have to compete hard to get a place in the team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ 40 ദിവസത്തെ 'അല്‍അഹ്മറിന്റെ സ്‌ട്രൈക്ക്' സീസണ്‍ ചൊവ്വാഴ്ച മുതല്‍ | Kuwait Weather

Kuwait
  •  2 days ago
No Image

എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം

Kerala
  •  2 days ago
No Image

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Kerala
  •  2 days ago
No Image

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

bahrain
  •  2 days ago
No Image

കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  2 days ago
No Image

ടിക്കറ്റ് വേണ്ട, തടസ്സവുമില്ല... ഒന്നും അറിയണ്ട; ദുബൈയിലും അബുദബിയിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍

uae
  •  2 days ago
No Image

യുഎഇ റിയല്‍ എസ്റ്റേറ്റ് ടിപ്‌സ്: ഓള്‍ഡ് മുവൈല അടുത്ത ഹോട്ട്‌സ്‌പോട്ട്; 16 മാസത്തിനുള്ളില്‍ വാടക കുതിച്ചുയരും

uae
  •  2 days ago
No Image

ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി

qatar
  •  2 days ago
No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  2 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  2 days ago