തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്തു; പ്രതിക്കായി പൊലിസ് അന്വേഷണം
തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് പുലർച്ചെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്തതായി പരാതി. ഇന്നലെ രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. ആക്രമണത്തിനിരയായ യുവതി ഇന്ന് രാവിലെ കഴക്കൂട്ടം പൊലിസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതോടെയാണ് ക്രൂരമായ പീഢനം പുറത്ത് വന്നത്. പ്രതിയെ തിരിച്ചറിയാൻ കഴിയില്ല എന്ന് യുവതി പൊലിസിന് സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
ഹോസ്റ്റലിൽ ഒറ്റയ്ക്കായിരുന്നു യുവതി താമസിച്ചിരുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ മുറി തള്ളിത്തുറന്നാണ് പ്രതി അകത്ത് കയറി പീഡനത്തിന് ഇരയാക്കിയത്. ഞെട്ടിയുണർന്ന യുവതി ബഹളം വച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു. രാവിലെ ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയും പൊലിസിൽ പരാതി നൽകുകയുമായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു.
പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്നും തിരിച്ചറിയാൻ കഴിയാത്ത വിധം മുഖം മറഞ്ഞിരുന്നുവെന്നും യുവതി പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നു. ഹോസ്റ്റലിന് സമീപത്തെ സി.സി.ടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ എന്നിവ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഹോസ്റ്റലുകളിലെ സുരക്ഷാ വ്യവസ്ഥകൾ ശക്തിപ്പെടുത്തണമെന്ന് പൊലിസ് അറിയിച്ചു.
In Thiruvananthapuram, an IT employee was raped in her hostel room by an intruder who broke in while she slept late last night. The victim reported the assault to Kazhakkoottam police this morning, leading to a special investigation team under the assistant commissioner.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."