ഓസ്‌ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ
ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി-20 പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഒക്ടോബർ 19നാണ് ഏകദിന പരമ്പരക്ക് തുടക്കം കുറിക്കുന്നത്. ഇതു കഴിഞ്ഞാൽ ഒക്ടോബർ 29 മുതൽ ടി-20 പരമ്പരയും നടക്കും. ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ സഞ്ജു ടി-20 ടീമിന്റെ ഭാഗമാണ്.
ഈ പരമ്പരയിൽ ടി-20യിലെ ഒരു പുതിയ നാഴികക്കല്ലും സഞ്ജുവിന് സ്വന്തമാക്കാൻ സാധിക്കും. ഇന്റർനാഷണൽ ടി-20യിൽ 1000 റൺസ് എന്ന പുത്തൻ നാഴികക്കല്ലിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്. ഇതിനായി മലയാളി താരത്തിന് വെറും ഏഴ് റൺസ് മാത്രമാണ് വേണ്ടത്. ഇന്റർനാഷണൽ ടി-20യിൽ ഇതുവരെ 993 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. ടി-20യിൽ മൂന്ന് സെഞ്ച്വറിയും, അർദ്ധ സെഞ്ച്വറിയുമാണ് സഞ്ജു നേടിയിട്ടുള്ളത്.
അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിലും സഞ്ജു മിന്നും പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 131 റൺസാണ് സഞ്ജു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി.
ഇന്ത്യ ടി-20 സ്‌ക്വാഡ്
സൂര്യകുമാർ യാദവ് ((ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ (വൈസ് (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), റിംഗു സിംഗ്, വാഷിംഗ്ടൺ സുന്ദർ.
Sanju can also achieve a new milestone in T20 cricket in the T20 series against Australia. Sanju is eyeing a new milestone of 1000 runs in international T20 cricket.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."