ആര്‍എസ്എസ് ശാഖയിലെ പീഡനം; പ്രതിയായ നിതീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലിസ്
തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയില്‍ പീഡനത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ നിതീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലിസ്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനാണ് തമ്പാനൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിന്റെ അന്വേഷണം പൊന്‍കുന്നം പൊലിസിന് കൈമാറിയിട്ടുണ്ട്.
നാല് വയസുമുതല്‍ നിരന്തര പീഡനത്തിന് താന്‍ ഇരയായതായി ആത്മഹത്യ ചെയ്ത അനന്തു അജി വെളിപ്പെടുത്തിയിരുന്നു. ആര്‍എസ്എസ് ശാഖകളില്‍ വെച്ച് പീഡനത്തിനും ക്രൂര മര്‍ദ്ദനത്തിനും ഇരയായെന്നാണ് യുവാവിന്റെ മരണമൊഴി. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഷെഡ്യൂള്‍ ചെയ്ത് വെച്ച ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് യുവാവ് പ്രതിയുടെ വെളിപ്പെടുത്തിയത്. കണ്ണന്‍ ചേട്ടന്‍ എന്ന് എന്ന് വിളിപ്പേരുള്ള, ആര്‍എസ്എസുകാര്‍ക്കിടയില്‍ NM എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നിതീഷ് മുരളീധനരനാണ് കേസിലെ പ്രതി.
കഴിഞ്ഞ ദിവസമാണ് കോട്ടയം പൊൻകുന്ന് വഞ്ചിമല ചാമക്കാലായിൽ അനന്തു അജിയെ തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലു വയസുമുതൽ പരിസരവാസിയായ ആർഎസ്എസുകാരനിൽ നിന്ന് നിരന്തര ലൈംഗികാതിക്രമത്തിന് വിധേയനായതായി അനന്തു തന്റെ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ആർഎസ്എസ് ശാഖയിൽ നിന്നടക്കം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും, ഒരിക്കലും ഒരു ആർഎസ്എസുകാരനുമായും നിങ്ങൾ സൗഹൃദത്തിലാവരുതെന്നും അനന്തു വെളിപ്പെടുത്തിയിരുന്നു. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്.
ആർഎസ്എസുകാരിൽ നിന്നേറ്റ അതിക്രമം വിഷാദ രോഗത്തിലേക്ക് അടക്കം നയിച്ചുവെന്നുമാണ് കുറിപ്പിലുള്ളത്. കഴിഞ്ഞ 15 വർഷമായി തെറാപ്പി എടുക്കുന്നുണ്ടെന്നും പല തവണ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. സജീവ ആർ.എസ്.എസ് പ്രവർത്തകനാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്നും ആർ.എസ്.എസ് ക്യാമ്പിൽ വെച്ച് ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്നത് പതിവാണെന്നും യുവാവ് പറയുന്നു. ഇംഗ്ലീഷിലും മലയാളത്തിലും മംഗ്ലീഷിലുമായാണ് കുറിപ്പ് എഴുതിയത്. പിന്നാലെ പേരുവെളിപ്പെടുത്തി വീഡിയോയും അപ്ലോഡ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."