മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം
മൊസാംബിക്ക്: മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ജീവനക്കാരുമായി പോയ സർവീസ് ബോട്ട് മറിഞ്ഞ് ഏഴ് നാവികരെ കാണാതായി. വ്യാഴാഴ്ചയാണ് അപകടം നടന്നത്. സ്കോർപിയോ നിയന്ത്രിത എണ്ണ കപ്പലായ സീ ക്വസ്റ്റിലെ നാവികരെയാണ് കാണാതായത്. ഈ കപ്പലിലേക്ക് ജീവനക്കാരെ വഹിച്ച് പോയ ബോട്ട് മറിഞ്ഞാണ് അപകടം. ബോട്ടിലുണ്ടായിരുന്ന 21 നാവികരിൽ 14 പേരെ രക്ഷപ്പെടുത്തി. എന്നാൽ തിരച്ചിലിനിടെ ഏഴ് നാവികരെ ഇതുവരെയും കണ്ടെത്താനായില്ല.
രക്ഷപ്പെടുത്തിയവർക്ക് പ്രാഥമിക ചികിത്സ നൽകി. കൂടുതൽ ചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്. 2012-ൽ നിർമ്മിച്ച 'സീ ക്വസ്റ്റ്' എന്ന MR2 ടാങ്കർ 'എസ്.ടി.ഐ. റൂബി' എന്ന പേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്.
സംഭവത്തെക്കുറിച്ച് മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിനെ (എം.ആർ.സി.സി.) അറിയിച്ചിട്ടുണ്ട്. സമീപത്തുള്ള കപ്പലുകൾ നിലവിലെ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നുണ്ട്. കാണാതായ നാവികരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുമെന്ന് പ്രാദേശിക അധികൃതർ ഉറപ്പ് നൽകി.
'സീ ക്വസ്റ്റിന്റെ' ഓപ്പറേറ്ററായ സ്കോർപിയോ മറൈൻ മാനേജ്‌മെന്റ് അധികൃതർ കാണാതായ ജീവനക്കാരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും മൊസാംബിക്കൻ അധികൃതരുമായി സഹകരിച്ച് തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും അറിയിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.
A boat carrying Indian crew members to the MT Sea Quest ship capsized off Mozambique's coast, leaving seven sailors missing, including a Malayali. Three Indians have died, two are critically injured, and 14 were rescued from the 21 aboard. Search operations by local navy and Indian coast guard are ongoing amid rough seas. Contact Indian High Commission: +258 84 310 4033 for updates. mozambique boat accident
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."