ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 യുഎഇ സഹായക്കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 7,200 ടൺ ആശ്വാസ സാധനങ്ങൾ
അബൂദബി: ഗസ്സയിലേക്കുള്ള യുഎഇ സഹായ കപ്പൽ ഇന്ന് പുറപ്പെട്ടു. ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 ന്റെ ഭാഗമായി. 7,200 ടൺ ആശ്വാസ സാധനങ്ങൾ വഹിച്ചുകൊണ്ടാണ് കപ്പൽ യാത്ര ആരംഭിച്ചത്. ഗസ്സയിലെ ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാനും ദുരിതങ്ങൾ കുറയ്ക്കാനുമുള്ള ലക്ഷ്യത്തോടെയുള്ള ഈ സാധനങ്ങളിൽ 4,680 ടൺ അവശ്യ ഭക്ഷ്യവസ്തുക്കൾ, 2,160 ടൺ ഷെൽട്ടർ മെറ്റീരിയലുകൾ, ടെന്റുകൾ, ശൈത്യകാല വസ്ത്രങ്ങൾ, 360 ടൺ മെഡിക്കൽ സാമഗ്രികൾ, നാല് വാട്ടർ ടാങ്കുകൾ എന്നിവ ഉൾപ്പെടുന്നു.
പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാന്റെ നിർദേശങ്ങൾ പ്രാകരമാണ് ഈ പ്രവർത്തനം നടപ്പാക്കുന്നത്. നിരവധി മാനുഷിക-ജീവകാരുണ്യ സംഘടനകളുമായി ഏകോപിപ്പിച്ചാണ് ഷിപ്മെന്റ് തയാറാക്കുന്നത്. യു.എ.ഇയുടെ ഏകീകൃത ദേശീയ ശ്രമത്തെയും, ഗസ്സയ്ക്ക് അടിയന്തര സഹായം എത്തിക്കാനുമുള്ള അതിന്റെ ദ്രുത പ്രതികരണത്തെയും ഈ യജ്ഞം എടുത്തു കാണിക്കുന്നു.
ഓപറേഷൻ ഷിവൽറസ് നൈറ്റ്-3 യു.എ.ഇയുടെ മാനുഷിക സമീപനത്തെയും സഹായ സ്ഥാപനങ്ങൾ തമ്മിലുള്ള അടുത്ത സഹകരണത്തിലൂടെ ആവശ്യമുള്ളവരെ സഹായിക്കാനുള്ള സമർപ്പണത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും ദേശീയ വാർത്താ ഏജൻസി വാമിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
The UAE's Zayed Humanitarian Ship has departed for Gaza, carrying 7,200 tonnes of relief supplies as part of Operation Chivalrous Knight 3. The ship is part of the UAE's ongoing humanitarian efforts to support the Palestinian people in Gaza, providing essential aid such as food, shelter materials, and medical supplies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."