ദീപാവലി ദിനത്തില്‍ ദുബൈയിലും വെടിക്കെട്ട് ആസ്വദിക്കാം; ആകെ മൂന്നിടത്ത് ആഘോഷം
ദുബൈ: ദീപാവലിക്ക് ദുബൈയില്‍ മൂന്ന് സ്ഥലത്ത് ഉത്സവകാല വെടിക്കെട്ടുകള്‍ നടക്കും. റിവര്‍ ലാന്‍ഡ് ദുബൈ, സൂഖ് അല്‍ സീഫ്, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളിലാണ് ഈ അപൂര്‍വ അവസരങ്ങള്‍.
ഫ്രഞ്ച് ഗ്രാമപ്രദേശങ്ങളെ പ്രതിഫലിപ്പിക്കുന്ന വിചിത്രമായ അന്തരീക്ഷമാണ് റിവര്‍ ലാന്‍ഡ് ദുബൈയിലുള്ളത്. ഇന്നലെ വെടിക്കെട്ടിന് തുടക്കമായി. ഇന്നും നാളെയും കൂടി രാത്രി 9.30ന് വെടിക്കെട്ട് കാണാം. നൃത്ത രംഗങ്ങള്‍ മുതല്‍ സിത്താര്‍ സോളോ വരെ ഇവിടെയുണ്ടാകും. സാംസ്‌കാരിക പ്രകടനങ്ങളും മൈലാഞ്ചി കലയും അജണ്ടയിലുണ്ട്. റിവര്‍ ലാന്‍ഡ് പാര്‍ക്കിലൂടെ ചുറ്റിനടക്കുന്നതിനുള്ള ടിക്കറ്റുകള്‍ 99 ദിര്‍ഹമില്‍ ആരംഭിക്കുന്നു.
മുന്‍കാല വാസ്തു വിദ്യാ മുദ്രകള്‍ കാണാനും ലോകമെമ്പാടുമുള്ള ഭക്ഷണ സാധനങ്ങള്‍ ആസ്വദിക്കാനും കഴിയുന്ന അല്‍ സീഫ് പ്രദേശത്ത് പഴയ കാല അത്ഭുതമാണ് അനുഭവിക്കാനാവുക. ഇന്നലെ മുതല്‍ ഇവിടെ ഫയര്‍ വര്‍ക്‌സ് രാത്രി 9 മണിക്കുണ്ട്. ഗ്ലോബല്‍ വില്ലേജില്‍ രാത്രി ഒമ്പതിന് വെടിക്കെട്ട് കാണാം. ഇന്നും നാളെയും, 24, 25 തീയതികളിലും വെടിക്കെട്ട് ദൃശ്യമാകും.
Summary: Festive fireworks will be held at three locations in Dubai for Diwali.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."