സ്പെയ്നിന്റെ 16 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി മൊറോക്കോ
ഇന്റർനാഷണൽ ഫുട്ബോളിൽ ചരിത്രം കുറിച്ച് മൊറോക്കോ. നീണ്ട 16 വർഷത്തോളം സ്‌പെയ്ൻ കയ്യടക്കിവെച്ച റെക്കോർഡ് തകർത്താണ് മൊറോക്കോ കുതിക്കുന്നത്. ഇന്റർനാഷണൽ ഫുട്ബോളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിക്കുന്ന നേട്ടമാണ് മൊറോക്കോ സ്വന്തമാക്കിയത്. തുടർച്ചയായി 16 മത്സരങ്ങൾ വിജയിച്ചുകൊണ്ടാണ് മൊറോക്കോ ചരിത്രത്തിലേക്ക് നടന്നുകയറിയത്. 2008-2009 കാലഘട്ടത്തിൽ 15 മത്സരങ്ങൾ വിജയിച്ചുകൊണ്ട് സ്‌പെയ്ൻ ആയിരുന്നു ഇതിനു മുമ്പ് ഈ നേട്ടത്തിൽ ഉണ്ടായിരുന്നത്.
ആഫ്രിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കോങ്കോയെ വീഴ്ത്തിയാണ് മൊറോക്കോ ഈ റെക്കോർഡ് തങ്ങളുടെ പേരിൽ എഴുതിച്ചേർത്തത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ യൂസഫ് എൻ-നെസിരിയാണ് മൊറോക്കക്കായി വല കുലുക്കിയത്. മത്സരത്തിൽ എതിർ ടീമിന് യാതൊരു അവസരവും നൽകാതെയാണ് മൊറോക്കോ താരങ്ങൾ പന്ത് തട്ടിയത്.
മത്സരത്തിൽ 77 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ മൊറോക്കോ 18 ഷോട്ടുകളാണ് എതിർ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ അഞ്ചു ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. കോങ്കോക്ക് ഒരു ഷോട്ട് മാത്രമാണ് മൊറോക്കോയുടെ പോസ്റ്റിലേക്ക് ഉന്നം വെക്കാൻ സാധിച്ചത്. ഇതിൽ ഒന്ന് പോലും ലക്ഷ്യത്തിൽ എത്തിക്കാൻ കോങ്കോക്ക് സാധിച്ചില്ല. നിലവിൽ വേൾഡ് കപ്പ് ക്വാളിഫയർ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്താണ് മൊറോക്കോ. എട്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് 24 പോയിന്റോടെയാണ് മൊറോക്കോ ഒന്നാം സ്ഥാനത്തു തുടരുന്നത്.
Morocco makes history in international football. Morocco is on the verge of breaking the record held by Spain for 16 years. Morocco has won the most consecutive matches in international football.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."