ആർഎസ്എസ് വേഷമണിഞ്ഞ് രക്തത്തിൽ കുളിച്ച് പുറംതിരിഞ്ഞ് നിന്ന് വിജയ്; കരൂർ അപകടത്തിൽ ഡിഎംകെയുടെ രൂക്ഷ വിമർശനം
ചെന്നൈ: കരൂർ അപകടമുണ്ടായി 20 ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രദേശമോ ഇരയായവരുടെ ബന്ധുക്കളെയോ സന്ദർശിക്കാത്ത ടിവികെ നേതാവും നടനുമായ വിജയ്‌യുടെ നടപടിയെ രൂക്ഷഭാഷയിൽ വിമർശിച്ച് ഡിഎംകെ. ഡിഎംകെ ഐടി വിങ്ങിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലാണ് കടുത്ത വിമർശനവും വിമർശനാത്മകമായ ചിത്രവും ഉൾപ്പെടുത്തിയിട്ടുള്ളത്. ആർഎസ്എസ് ഗണവേഷത്തിൽ പുറംതിരിഞ്ഞ് രക്തത്തിൽ കുളിച്ച് നിൽക്കുന്ന വിജയ്‌യുടെ ചിത്രത്തോടൊപ്പമാണ് വിമർശനവും ഉന്നയിച്ചിരിക്കുന്നത്.
ടിവികെയുടെ ഷോൾ വിജയ് കഴുത്തിലൂടെ ധരിച്ചിരിക്കുന്നതും ചിത്രത്തിൽ വ്യക്തമാണ്. വെള്ള ഷർട്ടിൽ നിരവധിപേരുടെ രക്തം പുരണ്ട കൈകളുടെ പാടുകളും കാണാം. കരൂർ ദുരന്തത്തെയും ടിവികെ - ബിജെപി മുന്നണിയിൽ ചേർന്നേക്കും എന്ന അഭ്യൂഹങ്ങളെയും മുൻ നിർത്തിയാണ് ഡിഎംകെയുടെ ഗ്രാഫിക്സ് ചിത്രം.
இன்றோடு 20 நாட்கள் ஆகிவிட்டது,
— DMK IT WING (@DMKITwing) October 17, 2025
ஒரு கட்சி கரூரில் வெற்று விளம்பரத்திற்காக கூட்டம் சேர்க்க வேண்டும் என்ற வெறியில் எந்தப் பொறுப்புணர்வும் இல்லாமல் தற்குறித்தனமாக செயல்பட்டதால் ஒரு பெருந்துயரம் ஏற்பட்டு.
அவரைப் பார்க்க வந்து உயிரிழந்த அப்பாவி மக்களின் குடும்பங்களை இன்று வரை நேரில்… pic.twitter.com/MGZ6sWjdWI
കരൂർ അപകടമുണ്ടായി 20 ദിവസങ്ങൾ കഴിഞ്ഞിട്ടും അവിടെ സന്ദർശിക്കാത്തത് എന്താണെന്ന് ഡിഎംകെ ചോദിക്കുന്നു. വെറും പ്രശസ്തിക്കുവേണ്ടി ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള വെമ്പലിൽ, ഒരു പാർട്ടി അശ്രദ്ധമായും ഉത്തരവാദിത്തമില്ലാതെയും പ്രവർത്തിച്ചപ്പോൾ ഉണ്ടായതാണ് ഈ ദുരന്തമെന്നും ഡിഎംകെ പോസ്റ്റിൽ പറയുന്നു.
ഈ മൗനം മരിച്ചവരുടെ കുടുംബങ്ങളോടുള്ള ഒരു അവഹേളനമാണ്. ഇതുവരെ സമയമായില്ലേ, അതോ തിരക്കഥ തയ്യാറായില്ലേ, അതോ മനുഷ്യത്വം ആ പാർട്ടിയുടെ നിഘണ്ടുവിലില്ലേ? - ഡിഎംകെ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."