അജ്മാൻ: അൽ ഹമീദിയ പാലം ഭാഗികമായി തുറന്നു; ഗതാഗതക്കുരുക്കിന് ആശ്വാസം
അജ്മാൻ: ഷെയ്ഖ് സായിദ് റോഡിലെ അൽ ഹമീദിയ പാലം ഭാഗികമായി തുറന്നു കൊടുത്ത് ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം. എമിറേറ്റിലെ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനും ഗതാഗതക്ഷമത വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ശനിയാഴ്ച പാലം തുറന്നു കൊടുത്തത്.
ضمن مبادرات صاحب السمو رئيس الدولة، افتتحت وزارة الطاقة والبنية التحتية، اليوم السبت، جزئياً مشروع جسر الحميدية على شارع الشيخ زايد في عجمان أمام حركة المرور، بحضور سعادة المهندس محمد إبراهيم المنصوري وكيل الوزارة، وسعادة عبدالرحمن النعيمي مدير عام دائرة البلدية والتخطيط بعجمان. pic.twitter.com/D0eLrBgkR7
— ajmanpoliceghq (@ajmanpoliceghq) October 18, 2025
1.1 കിലോമീറ്റർ നീളമുള്ള പാലത്തിന് ഓരോ ദിശയിലേക്കും നാല് ലെയ്നുകൾ വീതമാണുള്ളത്. കൂടാതെ മുകൾഭാഗത്തെ ലൈറ്റിംഗ് സംവിധാനങ്ങൾ പൂർണ്ണമായും സ്ഥാപിച്ചു കഴിഞ്ഞു. അതേസമയം, ഇന്റർസെക്ഷനുകൾ, നടപ്പാതകൾ, പാർക്കിംഗ് ഏരിയകൾ, മഴവെള്ളം ഒഴുക്കി കളയാനുള്ള ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണ ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന ഒരു കണക്റ്റിംഗ് റോഡും, രണ്ടാമത്തെ റോഡിലൂടെയുള്ള പാലത്തിന്റെ വിപുലീകരണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഈ വർഷം അവസാനത്തോടെ ബാക്കിയുള്ള എല്ലാ ജോലികളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പാലം പൂർണ്ണമായി പ്രവർത്തന സജ്ജമാകുന്നതോടെ, ഷെയ്ഖ് സായിദ് റോഡിലെ യാത്രാ സമയം 60 ശതമാനം വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അൽ ഹമീദിയ, അൽ റാഷിദിയ തുടങ്ങിയ പ്രധാന താമസ, സേവന മേഖലകളിലേക്കുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും വാഹനങ്ങളുടെ ഒഴുക്ക് മെച്ചപ്പെടുത്താനും സഹായിക്കും.
പദ്ധതി പൂർത്തിയാവുന്നതോടെ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഹോസ്പിറ്റൽ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ സായിദ് എജ്യുക്കേഷൻ കോംപ്ലക്സ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനക്ഷമത വർധിക്കും.
യുഎഇ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി, സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമാണ്. ഇത് അജ്മാനിലെ നഗര വളർച്ചയെ പിന്തുണയ്ക്കുകയും കണക്റ്റിവിറ്റി വർധിപ്പിക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.
The UAE Ministry of Energy and Infrastructure has partially opened the Al Hamidia Bridge on Sheikh Zayed Road, enhancing traffic flow and connectivity in the region. This development is part of the UAE's efforts to expand its road network and improve transportation infrastructure
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."