ബൈക്കിലെത്തി യുവതികളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു; രണ്ട് പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു:ബെംഗളൂരു നഗരത്തെ നടുക്കി യുവതികളുടെ സ്വർണാഭരണങ്ങൾ ബൈക്കിൽ എത്തി കവർന്ന്, ക്രൂരമായി ആക്രമിച്ച രണ്ട് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രവീൺ, യോഗാനന്ദ എന്നിവരാണ് അറസ്റ്റിലായത്.സെപ്റ്റംബർ 13-ന് നടന്ന ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് അന്വേഷണത്തിന് നിർണായകമായി മാറി.
ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉഷ,വരലക്ഷ്മി എന്നി യുവതികൾ അതേസമയം, അവരെ ബൈക്കിൽ പി്തുടർന്ന് എത്തിയ പ്രവീണും യോഗാനന്ദനും ഇവരുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.സംഭവത്തിൽ ഭയന്ന ഉഷ തന്റെ സ്വർണാഭരണങ്ങൾ പ്രതികൾക്ക് നൽക്കുകയായിരുന്നു. എന്നാൽ, വരലക്ഷ്മിയെ ക്രൂരമായി ആക്രമിച്ച് അവരുടെ രണ്ട് വിരലുകൾ ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നെടുത്ത ശേഷം, പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
ഈ സംഭവത്തിന്റെ അന്വേഷണത്തിൽ പൊലിസ് സജീവമായിരുന്നു. ആഴ്ചകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ പ്രവീണിനെയും യോഗാനന്ദയെയും പിടികൂടാൻ സാധിച്ചു. ഇവരുടെ കൈയ്യിൽ നിന്ന് കവർന്നെടുത്ത സ്വർണാഭരണങ്ങളും ആക്രമണത്തിന് ഉപയോഗിച്ച ആയുധവും പൊലിസ് കണ്ടെടുത്തു. യോഗാനന്ദൻ കുറ്റകൃത്യത്തിന് ശേഷം പുതുച്ചേരി, മുംബൈ, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി പൊലിസ് അറിയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള യോഗാനന്ദൻ ഒരു കൊലപാതകക്കേസിലും പ്രതിയാണെന്ന് അധികൃതർ വെളിപ്പെടുത്തി.പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."