HOME
DETAILS

ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു; വിമാനം വഴിതിരിച്ചുവിട്ടു

  
October 18, 2025 | 1:32 PM

emergency landing air china flight diverted to shanghai after lithium battery fire

ഹാങ്‌ഷൗ: ശനിയാഴ്ച ഹാങ്‌ഷൗവിൽ നിന്ന് നിന്ന് സോളിലേക്ക് പുറപ്പെട്ട എയർ ചൈന വിമാനം (Air China flight) ഷാങ്ഹായിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലെ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ലിഥിയം ബാറ്ററിക്ക് തീപിടിച്ചതാണ് വിമാനം ഷാങ്ഹായിലേക്ക് തിരിച്ചുവിടാൻ കാരണമായത്. 

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ (Weibo) എയർ ചൈന പങ്കുവെച്ച പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: "CA139 ഫ്ലൈറ്റിൽ ഓവർഹെഡ് ബിന്നിൽ വെച്ചിരുന്ന ഒരു യാത്രക്കാരന്റെ ലഗേജിലെ ലിഥിയം ബാറ്ററിയിൽ നിന്ന് തീ പടരുകയായിരുന്നു." സുരക്ഷാ നടപടികൾ അനുസരിച്ച് കാബിൻ ക്രൂ വേഗത്തിൽ തീ അണച്ചു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അടിയന്തര ലാൻഡിംഗ്

പ്രാദേശിക സമയം രാവിലെ 9:47-നാണ് വിമാനം ഹാങ്‌ഷൗവിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ യാത്രക്കിടെ നേരിട്ട അടിന്തര സാഹചര്യത്തെ തുടർന്ന് വിമാനം ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. 

രാവിലെ 11 മണിയോടെ വിമാനം ഷാങ്ഹായിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ചൈനീസ് മാധ്യമമായ ജിമു ന്യൂസ് പുറത്തുവിട്ട ചിത്രങ്ങളിൽ, ഓവർഹെഡ് കമ്പാർട്ടുമെന്റിൽ നിന്ന് തീയും പുകയും ഉയരുന്നത് കാണാം. തീ അണയ്ക്കുന്നതിനായി ഒരു യാത്രക്കാരൻ വിമാനത്തിലെ ജീവനക്കാരെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്റഡാർ24 (Flightradar24) സംഭവം സ്ഥിരീകരിച്ചു. വിമാനം കടലിനു മുകളിലൂടെ യു-ടേൺ എടുത്ത് ചൈനയിലേക്ക് മടങ്ങുന്നതും വെബ്സൈറ്റ് കാണിച്ചു. അതേസമയം,  ബാറ്ററിക്ക് തീപിടിക്കാനുണ്ടായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വിമാനക്കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരി​ഗണനയെന്നും എയർ ചൈന കൂട്ടിച്ചേർത്തു. 

An Air China flight from Hangzhou to Seoul was forced to make an emergency landing in Shanghai after a lithium battery in a passenger's carry-on bag caught fire mid-air. The crew swiftly followed emergency protocols, containing the fire and ensuring the safety of all 162 passengers and 8 crew members on board.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി പൊതുപരിപാടിയില്‍ ഉമര്‍ഖാലിദിന്റെ ജയില്‍ കുറിപ്പുകള്‍ വായിച്ചു, മോദി നെതന്യാഹുവിന് തുല്യനെന്ന് തുറന്നടിച്ചു'  വൈറലായി മംദാനിയുടെ മുന്‍കാല വീഡിയോകള്‍

International
  •  14 hours ago
No Image

'ചെറിയ' ടൈപ്പിങ് പിഴവ്, യുവാവിന് ഒരു വർഷം ജയിൽ ശിക്ഷ; കളക്ടർക്ക് 2 ലക്ഷം പിഴ, ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

crime
  •  14 hours ago
No Image

എമിറേറ്റ്‌സ് ഗ്രൂപ്പിൽ വൻ നിയമനം: 3,700-ൽ അധികം പേർക്ക് ജോലി നൽകി, നിയമനം തുടരുന്നു

uae
  •  15 hours ago
No Image

'ഞാൻ ആകെ തകർന്നു, ഒരുപാട് കരഞ്ഞു'; ആ മരണം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  15 hours ago
No Image

നഗ്നവീഡിയോ ഭർത്താവിന് കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത്, ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് പൊലിസ് പിടിയിൽ

crime
  •  15 hours ago
No Image

മനുഷ്യത്വത്തിന് വേണ്ടി യുഎഇ: ആഗോള സഹായമായി നൽകിയത് 370 ബില്യൺ ദിർഹം

uae
  •  16 hours ago
No Image

പ്രണയപ്പകയിലെ ക്രൂരതയ്ക്ക് ജീവപര്യന്തം; 19-കാരിയെ കുത്തിവീഴ്ത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊന്ന 'കവിത കൊലപാതക' കേസിൽ പ്രതിക്ക് 5 ലക്ഷം രൂപ പിഴയും

crime
  •  16 hours ago
No Image

ഹമാസിനെ ഇല്ലാതാക്കും വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി

International
  •  16 hours ago
No Image

'ഞാന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ' 48 കാരന്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കള്‍,തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ പരാതി

Kerala
  •  17 hours ago
No Image

കടം വീട്ടാനായി വീട്ടുടമസ്ഥയെ കൊന്ന് സ്വർണമംഗല്യസൂത്രം മോഷ്ടിച്ച ദമ്പതികൾ പൊലിസ് പിടിയിൽ

crime
  •  17 hours ago