വാണിജ്യ നികുതി വകുപ്പ് പ്രചാരണത്തിന് തുടക്കം
തിരുവനന്തപുരം: 'ബില്ല് തരൂ.. അത് ഞങ്ങളുടെ അവകാശം' എന്ന പേരില്‍ വാണിജ്യ നികുതി വകുപ്പിന്റെ പുതിയ പ്രചാരണ പരിപാടിക്ക് തുടക്കമായി. ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ബില്‍ വാങ്ങുന്നതിന്റെയും കൊടുക്കുന്നതിന്റെയും പ്രാധാന്യം സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കാംപയിന്. പരിപാടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന വാഹന പ്രചാരണ കാംപയിന് തിരുവനന്തപുരത്ത് വാണിജ്യ നികുതി ജോയിന്റ് കമ്മിഷണര്‍ എന്‍ തുളസീധരന്‍ പിള്ള ഫ്ളാഗ് ഓഫ് ചെയ്തു.
ഒരു സാധനം വാങ്ങുമ്പോള്‍ ഉപഭോക്താവ് നല്കുന്ന വില നികുതി കൂടി ഉള്‍പ്പെടുന്ന തുകയായതിനാല്‍ ബില്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വ്യാപാരികളില്‍ നിന്നും ബില്‍ നിര്‍ബന്ധമായും ചോദിച്ച് വാങ്ങണമെന്ന സന്ദേശമാണ് വാണിജ്യ നികുതി വകുപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്.
സംസ്ഥാന വ്യാപകമായി 60 പ്രചാരണ വാഹനങ്ങള്‍ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഈ വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ്-ഇന്‍ ബോക്സുകളില്‍ ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസ് ബില്ലുകളോ അതിന്റെ കോപ്പിയോ നിക്ഷേപിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."