HOME
DETAILS

പായസം പാഴ്സലായി കിട്ടിയില്ല; കാറിടിപ്പിച്ച് പായസക്കട തകർത്തതായി പരാതി

  
Web Desk
October 18, 2025 | 2:16 PM

payasam parcel unavailable car deliberately rammed into payasam shop complaint filed

തിരുവനന്തപുരം: പോത്തൻകോട് പായസം പാഴ്സൽ നൽകാത്തതിന്റെ വിരോധത്തിൽ കട വെള്ള സ്കോർപ്പിയോ കാറിടിച്ച് തകർത്തതായി പരാതി. പോത്തൻകോട് ഫാർമേഴ്സ് ബാങ്കിന് സമീപമുള്ള റോഡരികിലെ പായസം വിതരണം ചെയ്യുന്ന കിയോസ്കാണ് ആക്രമണത്തിനിരയായത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കാര്യവട്ടം സ്വദേശി റസീനയുടെ ഉടമസ്ഥതയിലുള്ളതാണ് കട.

അമിത വേഗതയിൽ വെള്ള നിറത്തിലുള്ള സ്കോർപ്പിയോ കാറിൽ എത്തിയ രണ്ട് പേർ പായസം പാഴ്സലായി ആവശ്യപ്പെട്ടു. എന്നാൽ, പാഴ്സൽ തീർന്നുപോയെന്ന് കടയിലെ ജീവനക്കാരൻ യാസീൻ (റസീനയുടെ മകൻ) അറിയിച്ചതോടെ, പ്രകോപിതരായ ഇവർ കാർ പിന്നോട്ടെടുത്ത് കിയോസ്കിൽ ഇടിച്ച് തകർക്കുകയായിരുന്നു. അപകട സമയത്ത് യാസീൻ കടയിൽ ഉണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കട തകർത്ത ശേഷം അക്രമികൾ വാഹനം നിർത്താതെ സ്ഥലം വിട്ടു.

സംഭവത്തെ തുടർന്ന് പോത്തൻകോട് പൊലിസ് സ്റ്റേഷനിൽ റസീന പരാതി നൽകി. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി രാഹുലിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹന നമ്പർ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.

 

 

In Pothencode, Thiruvananthapuram, a white Scorpio car allegedly rammed and destroyed a roadside payasam kiosk owned by Raseena after the shop ran out of payasam parcels. The incident occurred around 4 PM, with the driver fleeing the scene. Raseena’s son, Yaseen, narrowly escaped injury. Police have launched an investigation, identifying the vehicle as belonging to Rahul from Venganoor Nellanad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  3 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  3 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  3 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  3 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  3 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  3 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  3 days ago