സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി; അപേക്ഷ ഒക്ടോബര്‍ 25 വരെ; യോഗ്യതയറിയാം
ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ വിവിധ പഠന വകുപ്പുകളിലായി ഒഴിവുള്ള പിഎച്ച്ഡി സീറ്റുകളിലേക്ക് അപേക്ഷിക്കാം. കാലടിയിലെ മുഖ്യ ക്യാമ്പസിലായിരിക്കും കോഴ്‌സുകള്‍. വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 25 വരെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്.
പ്രോഗ്രാമുകള്‍
സംസ്‌കൃതം സാഹിത്യം
സംസ്‌കൃതം വ്യാകരണം
സംസ്‌കൃതം വേദാന്തം
സംസ്‌കൃതം ന്യായം
സംസ്‌കൃതം ജനറല്‍
ഹിന്ദി
ഇംഗ്ലീഷ്
മലയാളം
ഹിസ്റ്ററി
മ്യൂസിക്
കംപാരറ്റീവ് ലിറ്ററേച്ചര്‍
സോഷ്യല്‍ വര്‍ക്ക്
സോഷ്യോളജി
ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്
ഫിസിക്കല്‍ എജുക്കേഷന്‍
യോഗ്യത
ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി പ്ലസ് ഗ്രേഡോടെ അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്ന് പിജിയോ, തത്തുല്യ യോഗ്യതയോ നേടിയിരിക്കണം.
എസ്.സി, എസ്.ടി, ഒബിസി, പിഡബ്ല്യൂബിഡി, ജിഎന്‍സിപി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത മാര്‍ക്കിളവ് അനുവദിക്കും.
അംഗീകൃത യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴില്‍ എംഫില്‍ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.
2024 ഒക്ടോബറിന് ശേഷം യുജിസി നെറ്റ് യോഗ്യത നേടിയവരെ പൊതു പ്രവേശന പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ്
അതത് പഠനവിഭാഗങ്ങള്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷ/ യുജിസി നെറ്റ് സ്‌കോര്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
പരീക്ഷ, ഇന്റര്‍വ്യൂ
പ്രവേശന പരീക്ഷ നവംബര്‍ 3ന് ആരംഭിക്കും. ഹാള്‍ടിക്കറ്റുകള്‍ ഒക്ടോബര്‍ 28ന് പ്രസിദ്ധീകരിക്കും. ഇന്റര്‍വ്യൂ യോഗ്യത നേടിയവരുടെ ലിസ്റ്റ് നവംബര്‍ 12ന് പ്രസിദ്ധീകരിക്കും. ശേഷം റിസര്‍ച്ച് പ്രൊപ്പോസല്‍ സമര്‍പ്പണവും, അന്തിമ ലിസ്റ്റും പ്രസിദ്ധീകരിക്കും. ഡിസംബര്‍ 25നാണ് ക്ലാസുകള്‍ ആരംഭിക്കുക.
അപേക്ഷിക്കേണ്ട വിധം
വിദ്യാര്‍ഥികള്‍ സംസ്‌കൃത സര്‍വകലാശാലയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. വിശദമായ അപേക്ഷ പ്രോസ്‌പെക്ടസും, മറ്റ് വിശദ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വെബ്‌സൈറ്റ്: www.ssus.ac.in
കാലിക്കറ്റ് എൻ.ഐ.ടിയിൽ പിഎച്ച്ഡി
കാലിക്കറ്റ് എൻ.ഐ.ടിയിൽ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് പ്രവേശനം നടത്തുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എൻ.ഐ.ടി.) 2025 ഡിസംബറിൽ ആരംഭിക്കുന്ന പിഎച്ച്.ഡി. പ്രോഗ്രാമുകളിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലും സെന്റുകളിലുമായി ആറ് സ്കീമുകളിലാണ് പ്രവേശനം നടക്കുന്നത്. യോഗ്യരായ വിദ്യാർഥികൾക്ക് ഒക്ടോബർ 27 വരെ അപേക്ഷിക്കാം.
സ്കീമുകൾ
സ്കീം I: ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പ് അല്ലെങ്കിൽ CSIR-UGC JRF/KSCSTE/INSPIRE പോലുള്ള മറ്റ് സർക്കാർ ഫെലോഷിപ്പുകളോടു കൂടിയ ഫുൾ-ടൈം രജിസ്ട്രേഷൻ.
സ്കീം II: സെൽഫ്-സ്പോൺസേർഡ് വിഭാഗത്തിലുള്ള ഫുൾ-ടൈം രജിസ്ട്രേഷൻ.
സ്കീം III: വ്യവസായ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള സ്പോൺസേർഡ് വിദ്യാർഥികൾക്കായി ഫുൾ-ടൈം രജിസ്ട്രേഷൻ.
സ്കീം IV: എൻ.ഐ.ടി.യിലെ സ്ഥിരം ജീവനക്കാർക്കും പ്രോജക്ട് സ്റ്റാഫുകൾക്കുമുള്ള ഇന്റേണൽ രജിസ്ട്രേഷൻ.
സ്കീം V: ബിരുദാനന്തര ബിരുദമുള്ള, മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള എക്സ്റ്റേണൽ (പാർട്ട്-ടൈം) രജിസ്ട്രേഷൻ.
സ്കീം VI: ബിരുദാനന്തര ബിരുദമില്ലാത്ത, വ്യവസായ/ഗവേഷണ/മെഡിക്കൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള എക്സ്റ്റേണൽ (പാർട്ട്-ടൈം) ഡയറക്ട് പിഎച്ച്.ഡി. പ്രോഗ്രാം.
അപേക്ഷാ ഫീസ്
ജനറൽ/EWS/OBC വിഭാഗക്കാർക്ക് 1,000 രൂപയും SC/ST/PwD വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ www.nitc.ac.in എന്ന വെബ്സെെറ്റ് മുഖേന അപേക്ഷ നൽകണം. വിശദമായ അപേക്ഷ പ്രോസ്പെക്ടസും വിജ്ഞാപനവും വെബ്സെെറ്റിലുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഒക്ടോബർ 27, രാവിലെ 10 മണി.
ബന്ധപ്പെടേണ്ട വിലാസം: പി.ജി. അഡ്മിഷൻസ്, എൻ.ഐ.ടി. കാലിക്കറ്റ്. സംശയങ്ങൾക്ക്: 0495-2286119/6118, 9188925202 എന്ന നമ്പറിലോ, [email protected] എന്ന മെയിലിലോ ബന്ധപ്പെടാം.
Applications are invited for PhD seats in various departments at Sree Sankaracharya University of Sanskrit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."