HOME
DETAILS

കേരള കാർഷിക ബാങ്കിൽ അസിസ്റ്റന്റ്; നാട്ടിൽ സ്ഥിര സർക്കാർ ജോലി; 55,005 വരെ ശമ്പളം വാങ്ങാം

  
Web Desk
October 18, 2025 | 3:12 PM

assistant job at kerala state co-operative agricultural and rural development bank apply before november 19 through kerala psc salary 55005

കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡിൽ ജോലി നേടാൻ അവസരം. അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പി.എസ്.സിയാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. വിവിധ ബ്രാഞ്ചുകളിലായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ പിഎസ് സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം. 

സ്ഥാപനം കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്
കാറ്റഗറി നമ്പർ 380/2025
അപേക്ഷിക്കേണ്ട വിധം  ഓൺലൈൻ
അപേക്ഷ അവസാന തീയതി  നവംബർ 19

തസ്തികയും ഒഴിവുകളും

കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡിൽ- അസിസ്റ്റന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. നിയമിക്കപ്പെടുന്നവർ സർവ്വീസിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ രണ്ട് വർഷത്തെ സർവ്വീസിനുള്ളിൽ ഒരു വർഷം പ്രൊബേഷനിലായിരിക്കും. സ്ഥാപനത്തിലെ വ്യവസ്ഥകൾ ബാധകമാണ്

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 16,580 രൂപമുതൽ 55,005 രൂപവരെ ശമ്പളമായി ലഭിക്കും. പുറമെ സർക്കാർ സർവീസുകാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കും.

പ്രായപരിധി

18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

ഉദ്യോഗാർത്ഥികൾ 02/01/1985 നും 01/01/2007 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പടെ). മറ്റ് പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർ എന്നിവർക്ക് നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്. 

യോ​ഗ്യത

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദവും , JDC/HDC യും അല്ലെങ്കിൽ കോ-ഓപ്പ റേഷനോടു കൂടിയ ബി.കോം ബിരുദം അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് B.Sc കോ-ഓപ്പ റേഷൻ ആന്റ് ബാങ്കിങ്ങിൽ നേടിയ ബിരുദവും വേണം. 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/             

വിജ്ഞാപനം:  CLICK

Assistant job vacancy under Kerala State Co-operative Agricultural and Rural Development Bank Ltd. Anticipated vacancies across various branches of the bank. Apply before November 19



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  4 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  4 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  4 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  4 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  4 days ago
No Image

ഖത്തറിൽ ഊർജ്ജ പ്ലാന്റുകൾക്ക് നേരെ ഇറാന്റെ ആക്രമണം: എൽഎൻജി ഉത്പാദനം നിർത്തിവെച്ചു; എണ്ണവില കുതിച്ചുയരുന്നു

qatar
  •  4 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; പ്രവാസികള്‍ക്ക് തിരിച്ചടി 

International
  •  4 days ago
No Image

രാഷ്ട്രപതി ഉത്തരവ്; കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്തി

Kerala
  •  4 days ago
No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു: സർവീസുകൾ ഭാഗികമായി പുനരാരംഭിക്കും; യാത്രക്കാർക്ക് കർശന നിർദ്ദേശവുമായി അധികൃതർ

uae
  •  4 days ago
No Image

വാഹന എഞ്ചിന്‍ ഇടപാടില്‍ തര്‍ക്കം; സ്ഥാപനത്തിനെതിരെ കോടതി വിധി

oman
  •  4 days ago