'ഇന്‍കാസ് ഓണം 2025': ഇന്‍കാസ് ദുബൈ ഓവറോള്‍ ചാംപ്യന്‍മാര്‍
അജ്മാന്‍: ഇന്‍കാസ് ഓണം 2025 പ്രഥമ ഓവറോള്‍ കീരിടം നേടിയ ഇന്‍കാസ് ദുബൈ ടീമിന്റെ ദുബൈയില്‍ നടന്ന വിജയാഘോഷ പരിപാടി കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. ഓവറോള്‍ കിരീടം നേടാന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സജീവമായി പ്രവര്‍ത്തിച്ചു വന്ന പ്രോഗ്രാം ചെയര്‍മാന്‍ ബാബുരാജ് കാളിയെതില്‍, കണ്‍വീനര്‍ ദിലീപ് കുമാര്‍ എന്നിവരെയും; ഷംസീര്‍ നാദാപുരം, ഇക്ബാല്‍ ചെക്കിയാട്, പ്രജീഷ് വിളയില്‍, ആരിഷ് അബൂബക്കര്‍, ഉമേഷ് വെളൂര്‍, സുനില്‍ നമ്പ്യാര്‍, ഫൈസല്‍ തങ്ങള്‍, താരിസ് മുഹമ്മദ് തുടങ്ങിയ കോഡിനേറ്റര്‍മാരെയും അദ്ദേഹം പ്രശംസിച്ചു.
ദുബൈ ഇന്‍കാസിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ തലത്തിലുള്ള പങ്കാളിത്തത്തിലും ഘോഷയാത്ര സംഘാടനത്തിലും മികവു കാട്ടിയ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേര് പ്രോഗ്രാം കണ്‍വീനര്‍ ബാബുരാജ്, കണ്‍വീനര്‍ ദിലീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് വിളംബരം ചെയ്ത ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഫിറോസ് മുഹമ്മദലി, കെ.പി.സി.സി പ്രസിഡന്റില്‍ നിന്ന് അനുമോദനം ഏറ്റുവാങ്ങി. യു.എ.ഇ ഇന്‍കാസ് ഓണാഘോഷ കമ്മിറ്റി ജന.കണ്‍വീനര്‍ സി.എ ബിജു, ബാലന്‍ പവിത്രന്‍ എന്നിവരെ കെ.പി.സി.സി പ്രസിഡന്റ് ചടങ്ങില്‍ ആദരിച്ചു. ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റി കോഡിനേറ്റര്‍ മഹാദേവന്‍ വാഴശ്ശേരില്‍, ഗ്ലോബല്‍ ലീഡര്‍ എന്‍.പി രാമചന്ദ്രന്‍, എസ്.എം. ജാബിര്‍, ഷാജി പാരേത്, ബി.എ നാസര്‍, സി.എ ബിജു, ടൈറ്റസ് പുലൂരാന്‍, ബാലകൃഷ്ണന്‍ അലിപ്ര, പ്രജീഷ് ബാലുശ്ശേരി, അസിം ആലുവ, ജില്ലാ പ്രസിഡന്റ്മാരായ നൗഫല്‍ സൂപ്പി, ജിസ് ജോര്‍ജ്ജ്, രാജീവന്‍ പി.ടി, സുധീപ് പയ്യന്നൂര്‍, നൗഷാദ് ഒഴൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു.
'Incas Onam 2025': Incas Dubai Overall Champions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."