HOME
DETAILS

പുനഃസംഘടനയിലെ അതൃപ്തി: കെ. മുരളീധരനെ നേരിൽക്കാണാൻ കെ.സി വേണുഗോപാൽ; കൂടിക്കാഴ്ച 22ന് കോഴിക്കോട്ട്

  
Web Desk
October 19, 2025 | 2:12 AM

Dissatisfaction with reorganization K C Venugopal to meet K Muraleedharan in person meeting to be held in Kozhikode on 22nd

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയിൽ ഇടഞ്ഞ മുൻ പ്രസിഡൻ്റ് കെ. മുരളീധരനുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കൂടിക്കാഴ്ച നടത്തും.  22ന് കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയാണ്  കൂടിക്കാഴ്ച നടത്തുക. 

പുനഃസംഘടന സംബന്ധിച്ച മുരളീധരന്റെ പരാതിയില്‍ ഇടപെടാമെന്ന് കെ.സി വേണുഗോപാല്‍ ഉറപ്പുനല്‍കിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുരളീധരന്‍ പന്തളത്തെ ശബരിമല വിശ്വാസ സംരക്ഷണ യാത്രയില്‍ പങ്കെടുക്കില്ലെന്ന തീരുമാനം മാറ്റിയത്.

തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ മുരളീധരന്‍ മാറിനില്‍ക്കുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ  അടിസ്ഥാനത്തിലാണ്  അനുനയിപ്പിക്കാന്‍ വേണുഗോപാല്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത്. കെ.പി.സി.സി നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് വിശ്വാസ സംരക്ഷണ സംഗമത്തിലും പദയാത്രയിലും പങ്കെടുക്കാമെന്ന് അറിയിച്ചത്. ഇതിനായി ഗുരുവായൂരിലായിരുന്ന അദ്ദേഹം സംഗമത്തില്‍ പങ്കെടുക്കാനായി ചെങ്ങന്നൂരിലേക്ക് പുറപ്പെടുകയായിരുന്നു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി കാരണമാണ് പദയാത്രയില്‍നിന്നും വിശ്വാസ സംരക്ഷണ സംഗമത്തില്‍നിന്നും  മുരളീധരൻ വിട്ടുനിന്നത്. ചെങ്ങന്നൂരില്‍ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ സമാപിച്ചതിന് പിന്നാലെ അദ്ദേഹം ഗുരുവായൂരിലേക്ക് തിരിക്കുകയായിരുന്നു.

ക്ഷേത്രദര്‍ശനത്തിന് പോയതാണെന്നാണ് പ്രതികരിച്ചതെങ്കിലും  വിശ്വാസസംഗമത്തിലും പദയാത്രയിലും പങ്കെടുക്കാതെ അദ്ദേഹം മാറിനില്‍ക്കാന്‍ തീരുമാനിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് വി.ഡി സതീശന്‍ സംസാരിച്ചതിനു പിന്നാലെയാണ് കെ. മുരളീധരന്‍  പങ്കെടുക്കാമെന്ന് അറിയിച്ചത്. പുനഃസംഘടനയിൽ മുരളീധരൻ്റെ നോമിനിയെ പരിഗണിക്കുമെന്ന് സണ്ണി ജോസഫും ഉറപ്പുനൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും അപകടം; കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു

Kerala
  •  13 days ago
No Image

ഇന്ത്യയൊന്നും ചരിത്രത്തിൽ പോലുമില്ല; പാകിസ്ഥാനെ തകർത്ത് ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

Cricket
  •  13 days ago
No Image

'ഞാന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ...' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  13 days ago
No Image

'രോഗിയെ എത്തിക്കാന്‍ പതിനായിരം രൂപ കമ്മീഷന്‍': ആരോഗ്യമന്ത്രിയെ വെട്ടിലാക്കി സ്വന്തം വെളിപ്പെടുത്തല്‍

Kerala
  •  13 days ago
No Image

ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്താവും: വമ്പൻ പ്രസ്താവനയുമായി ഹർഭജൻ

Cricket
  •  13 days ago
No Image

ഒമാനില്‍നിന്ന് സ്ലൊവേനിയയിലേക്ക് പോകുന്നതിനിടെ മലയാളി യുവാവ് ഹൃദയാഘാതംമൂലം അന്തരിച്ചു

oman
  •  13 days ago
No Image

സൂപ്പർതാരം പുറത്ത്; ലോകകപ്പിൽ സിംബാബ്‌വേക്കെതിരെ കളത്തിലിറങ്ങാൻ സഞ്ജു

Cricket
  •  13 days ago
No Image

'നെറ്റിയില്‍ മൂന്ന് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവ്'; കോളജ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത,അന്വേഷണം

Kerala
  •  13 days ago
No Image

ലോകത്ത് ജീവിക്കാന്‍ പറ്റിയ മികച്ച സ്ഥലങ്ങളില്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ച് യു.എ.ഇ; ഒമ്പതാം സ്ഥാനത്ത് സഊദി, ആളുകള്‍ അറബ് നഗരങ്ങളെ തെരഞ്ഞെടുക്കാന്‍ കാരണങ്ങള്‍ നിരവധി | Best Country to Live

Saudi-arabia
  •  13 days ago
No Image

നെയ്‌മർ ബ്രസീലിൽ നിന്നും പുറത്തേക്ക്? ലോകകപ്പിന് മുമ്പേ കനത്ത തിരിച്ചടി

Football
  •  13 days ago