ആയുധപരിശീലനം നിരോധിക്കുമെങ്കില്‍ യു.ഡി.എഫും പിന്തുണക്കണം
മനുഷ്യരോടെന്നല്ല; സര്‍വ്വ ജീവജാലങ്ങളോടും വിനയപൂര്‍വം മാത്രമേ സമീപിക്കാവൂ എന്ന് ആഹ്വാനം ചെയ്യാനും അത്തരം ചിന്തയിലേക്ക് മനുഷ്യരെ എത്തിക്കലുമാണ് ഏതൊരു ആരാധനാലയവും നിര്‍വഹിക്കുന്ന കര്‍ത്തവ്യം എന്നിരിക്കെ കുറേകാലങ്ങളായി ശാന്തിമന്ത്രം ഉയരേണ്ട ക്ഷേത്രങ്ങള്‍ ഭീതിജനിപ്പിക്കുന്ന ആയുധപരിശീലന കേന്ദ്രമാക്കുകയായിരുന്നു ഫാസിസ്റ്റുകള്‍. അത് നിര്‍ത്തല്‍ ചെയ്യും എന്ന മന്ത്രിയുടെ പ്രഖ്യാപനം ആ ത്മാര്‍ഥതയോടെയാണെങ്കില്‍ യു.ഡിഎഫും അതിനെ പിന്തുണക്കണം.
എന്നാല്‍ ശല്യംചെയ്യുന്ന തെരുവുനായ്ക്കളെ കൊല്ലുമെന്ന് പ്രഖ്യാപിച്ച മന്ത്രി കെ.ടി ജലീലിന്റെ സ്ഥിതിയാ കുമോ കടകംപള്ളിക്കും എന്നാണ് എല്ലാവരുടേയും ആശങ്ക.
കെ.ടി ജലീല്‍ ഉപദ്രവകാരികളായ പട്ടികളെ കൊല്ലുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ച് വാപൂട്ടും മുന്‍പാണ് മേനകാ മന്ത്രിയും വി.എസിന്റെ വിശ്വസ്ഥനായ പ്രശാന്ത് ഭൂഷണും അതൊന്ന് കാണണം എന്നു പറഞ്ഞ് ഞെട്ടിപ്പിച്ചപ്പോഴേക്കും സഖാക്കള്‍ 'ഇരട്ടച്ചങ്കന്‍' എന്ന് വിശേഷിപ്പിച്ച പിണറായി മുഖ്യന്‍ ജലീലിനെ തിരുത്തിക്കൊണ്ടുപറഞ്ഞൂ, പട്ടികളെ കൊല്ലുന്ന പ്രശ്‌നമേ ഇല്ലെന്ന്. ആരാധനാലയങ്ങളിലെ ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്ത ആയുധപരിശീലനം തടയുമെന്ന കടകംപള്ളിയുടെ പ്രഖ്യാപനം അങ്ങനെ യാവാതിരിക്കട്ടെ.
കുഞ്ഞഹമ്മദ് പട്ടാമ്പി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."