ആസിയാന്‍: പ്രധാന വെല്ലുവിളി തീവ്രവാദമെന്ന് പ്രധാനമന്ത്രി
വിയന്റിനെ: ആസിയാന്‍ രാഷ്ട്രങ്ങളുടെ ഉച്ചകോടി ലാവോസില്‍ തുടങ്ങി. 10 ആസിയാന്‍ രാജ്യങ്ങളിലെയും 18 കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെയും തലവന്മാരാണ് ലാവോസില്‍ നടക്കുന്ന ആസിയാന്‍, കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇന്നലെയാണ് ഉച്ചകോടി ആരംഭിച്ചത്.
ആസിയാന്‍ രാഷ്ട്രങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി തീവ്രവാദമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പറഞ്ഞു. അതിര്‍ത്തികടന്നുള്ള തീവ്രവാദമാണ് പ്രശ്‌നമെന്നും അത്തരത്തിലുള്ള രാജ്യങ്ങള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താനെ പേരെടുത്തു പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
തീവ്രവാദികളെ മാത്രമല്ല, അവരെ സഹായിക്കുന്നവരെയും കരുതിയിരിക്കണമെന്നും അത്തരം രാജ്യങ്ങള്‍ തീവ്രവാദം ഒരു നയമായി കൊണ്ടുനടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ ചൈനാ കടല്‍ സംബന്ധിച്ചു വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയായി. രജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പ്രവിശ്യയിലെ സമാധാനവും സ്ഥിരതയും തകര്‍ക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
ആസിയാന്‍, ഇന്ത്യ സഹകരണ ഉടമ്പടി പ്രകാരമുള്ള പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ഇതിനോടകം 54 പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. ആസിയാന്‍, കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രത്തലവന്‍മാര്‍ക്ക് ലാവോസ് സര്‍ക്കാര്‍ വിരുന്നൊരുക്കിയിരുന്നു. ഇതിനിടെ ലാവോസ് പ്രധാനമന്ത്രി തോങ്‌ലൂണ്‍ സിസോലിതുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. 21 അംഗ അപെക്‌സില്‍ (ഏഷ്യ പസഫിക് ഇക്കണോമിക് കോ ഓപറേഷന്‍) അംഗത്വം നേടാനുള്ള പരിശ്രമത്തിലാണ് ഇന്ത്യ. ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."