ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി
പറ്റ്‌ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി. 143 അംഗ സ്ഥാനാർത്ഥി പട്ടികയാണ് ആർജെഡി പുറത്തിറക്കിയിരിക്കുന്നത്. 143 അംഗ സ്ഥാനാർത്ഥി പട്ടികയിൽ 24 വനിതകളും 16 മുസ് ലിം സ്ഥാനാർത്ഥികളും ഉൾപ്പെടുന്നു.
രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ആർജെഡി ക്യാമ്പ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്.
നിലവിൽ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് രാജേഷ് കുമാർ റാമിന്റെ സിറ്റിംഗ് സീറ്റായ കുടുന്ബയിൽ ആർജെഡി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. ആർജെഡിയും കുടുമ്പയിൽ മത്സരിക്കും.
കുടുമ്പക്ക് പുറമേ വൈശാലി, ലാൽഗഞ്ച്, കഹൽഗാവ് എന്നിവിടങ്ങളിൽ ആർജെഡി കോൺഗ്രസിനെതിരെയും താരാപൂരിലും ഗൗര ബോറാമിലും മിൻ സംസ്ഥാന മന്ത്രി മുകേഷ് സാഹ്നിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടിക്കെതിരെയും ആർജെഡി മത്സരിക്കും.
പ്രമുഖ ആർജെഡി നേതാക്കളായ തേജസ്വി യാദവ് രാഘോപൂരിൽ നിന്നും അലോക് മേത്ത ഉജിയാർപൂരിൽ നിന്നും അക്തറുൽ ഇസ് ലാം സമസ്തിപൂരിൽ നിന്നും ജനവിധി തേടും.
ആർജെഡി പ്രസിഡന്റ് ലാലു പ്രസാദിന്റെ അടുത്ത സഹായി ഭോല യാദവ് 2015-ൽ ബഹാദൂർപൂരിൽ നിന്ന് വിജയിച്ചിരുന്നു. എന്നാൽ അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു മണ്ഡലം പിടിച്ചെടുത്തു. ഇത്തവണ മന്ത്രി മദൻ സാഹ്നിയിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാൻ ഭോല യാദവ് രംഗത്തുണ്ട്.
കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിവാനിൽ നിന്ന് മത്സരിച്ച് ജെഡിയുവിനോട് പരാജയപ്പെട്ട മുൻ സ്പീക്കർ അവധ് ബിഹാരി ചൗധരിയെ സിവാൻ നിയമസഭാ സീറ്റ് നിലനിർത്താനും ആർജെഡി രംഗത്തിറക്കിയിട്ടുണ്ട്.
ഹിന്ദു വേദഗ്രന്ഥങ്ങളെക്കുറിച്ചുള്ള വിവാദപരമായ പരാമർശങ്ങലുടെ പേരിൽ വാർത്തകളിൽ ഇടം നേടിയ മുൻ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖറിനെ അദ്ദേഹത്തിന്റെ സിറ്റിംഗ് സീറ്റായ മാധേപുരയിൽ നിന്നും ആർജെഡി മത്സരിപ്പിക്കുന്നുണ്ട്.
the rashtriya janata dal (rjd) has released its list of candidates for the bihar assembly elections 2025, fielding 143 contenders across the state, including tejashwi yadav from raghopur constituency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."