HOME
DETAILS

വീരേന്ദ്രകുമാര്‍ കൈവശംവച്ചത് സര്‍ക്കാര്‍ ഭൂമിയെന്നു വിജിലന്‍സ്

  
backup
September 08 2016 | 18:09 PM

%e0%b4%b5%e0%b5%80%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%b5%e0%b4%b6%e0%b4%82%e0%b4%b5

തലശ്ശേരി: എം.പി വീരേന്ദ്രകുമാര്‍ എം.പിയും മകന്‍ എം.വി ശ്രേയാംസ്‌കുമാറും സുല്‍ത്താന്‍ ബത്തേരിയില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശംവച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട്.
ആദിവാസികള്‍ക്കു പതിച്ചുനല്‍കാനുള്ള ഭൂമി അനധികൃതമായി കൈവശം വയ്ക്കുകയും മറിച്ചുവില്‍ക്കുകയും ചെയ്‌തെന്ന പരാതിയില്‍ എം.പി വീരേന്ദ്രകുമാര്‍ എം.പിക്കും മകന്‍ ശ്രേയാംസ്‌കുമാറിനുമെതിരേ വയനാട് വിജിലന്‍സ് ഡിവൈ.എസ്.പി നടത്തിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഇന്നലെ തലശ്ശേരി വിജിലന്‍സ് കോടതി മുന്‍പാകെയാണു ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സി.ഐ ജസ്റ്റിന്‍ ഏബ്രഹാം സമര്‍പ്പിച്ചത്. രേഖകളില്ലാതെ അനധികൃതമായി കൈവശം വയ്ക്കുന്ന ഭൂമി സംസ്ഥാന സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന്മേലുള്ള വാദത്തിനായി കേസ് ഒക്ടോബര്‍ ഒന്നിലേക്കു മാറ്റി.
സുല്‍ത്താന്‍ ബത്തേരി കൃഷ്ണഗിരി വില്ലേജിലെ മാലില്‍തോട്ടം ഭൂമിയിലെ സര്‍വേ നമ്പര്‍ 7542, റീസര്‍വേ 7013 ലെ 14.44 ഏക്കര്‍ ഭൂമിയാണ് അനധികൃതമായി വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ്‌കുമാറും കൈവശം വച്ചിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഭൂമിയാണ് ഇവരുടെ കൈവശമുള്ളത്. അതിനാല്‍ തന്നെ ഇക്കാര്യം ഉന്നയിച്ച് വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ദുരുദ്ദേശമില്ലെന്നും പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ മുഴുവന്‍ അടിസ്ഥാനരഹിതമല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികള്‍ കൈവശംവച്ചിരിക്കുന്നതു സര്‍ക്കാര്‍ ഭൂമിയാണെന്നും ഇതിന് രേഖകളില്ലെന്നും വിജിലന്‍സ് കണ്ടെത്തി. എന്നാല്‍ വീരേന്ദ്രകുമാറും ശ്രേയാംസ്‌കുമാറും വഹിക്കുന്ന പദവികള്‍ ദുരുപയോഗം ചെയ്താണ് ഇത്തരം പ്രവര്‍ത്തനം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇരുവരും ഭൂമി കൈയേറിയെന്ന പരാതിക്കാരന്റെ ആരോപണം സത്യമാണൈങ്കിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ സാധിക്കില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വയനാട് സെഷന്‍സ് കോടതിയില്‍ ഇക്കാര്യത്തില്‍ നിലവിലുള്ള പരാതികളില്‍ കോടതി തീരുമാനത്തിനു വിധേയമായി വിവാദമായ ഈ ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്നും ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തലശ്ശേരി വിജിലന്‍സ് കോടതി സ്‌പെഷല്‍ ജഡ്ജി വി ജയറാമായിരുന്നു വീരേന്ദ്രകുമാറിനെതിരേയുള്ള പരാതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് വിജിലന്‍സ് ഡിവൈ.എസ്.പിക്കു നിര്‍ദേശം നല്‍കിയത്.
എറണാകുളം പാലാരിവട്ടത്തെ യോഗക്ഷേമസഭ ഭാരവാഹിയും മാതൃഭൂമി മുന്‍ ജീവനക്കാരനുമായ പി രാജന്‍ നല്‍കിയ പരാതിയിലാണു കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്. മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവരും പരാതിയിലെ എതിര്‍കക്ഷികളാണ്. ഇവര്‍ക്കെതിരേയും അന്വേഷണം നടക്കും. കൃഷ്ണഗിരി വില്ലേജിലെ മാലില്‍തോട്ടം ഭൂമിയാണ് അനധികൃതമായി വീരേന്ദ്രകുമാറും കുടുംബവും കൈവശം വയ്ക്കുകയും അനധികൃതമായി വില്‍പ്പന നടത്തുകയും ചെയ്തത്. ഇവിടെയുള്ള 137.99 ഏക്കര്‍ ഭൂമി കൈവശം വയ്ക്കുകയും അതില്‍ 57.05 ഏക്കര്‍ അനധികൃതമായി വില്‍പന നടത്തിയെന്നുമായിരുന്നു പരാതി. ഭൂരഹിതരായ ആദിവാസികള്‍ക്കു പതിച്ചുനല്‍കേണ്ട ഭൂമിയില്‍ ഇവര്‍ ആധിപത്യം സ്ഥാപിച്ചെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago