HOME
DETAILS

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ

  
Web Desk
October 20, 2025 | 2:59 PM

woman arrested in mangaluru for honey trapping and blackmailing couples with private video footage

മംഗളൂരു: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ ചിക്കമഗളൂരു സ്വദേശിയായ നിരീക്ഷ എന്ന യുവതിയെ മംഗളൂരു പൊലിസ് അറസ്റ്റ് ചെയ്തു. കദ്രി പൊലിസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് ഒക്ടോബർ 19 ഞായറാഴ്ചയാണ് മംഗളൂരുവിലെ കങ്കനാടിയിലെ വാടക വീട്ടിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്.

യുവതികൾ കാമുകന്മാരുമായി ഇടപഴകുന്ന സ്വകാര്യ വീഡിയോകൾ രഹസ്യമായി ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലിസ് പറഞ്ഞു.

ഉഡുപ്പി-കർക്കള നിട്ടെ സ്വദേശിയായ അഭിഷേക് ആചാര്യയുടെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട ഹണി ട്രാപ്പ് ആരോപണങ്ങളിൽ നിരീക്ഷയുടെ പേര് നേരത്തെ ഉയർന്നു വന്നിരുന്നു. ബെൽമാനിൽ അടുത്തിടെ ആത്മഹത്യ ചെയ്ത അഭിഷേക് ആചാര്യയുടെ മരണക്കുറിപ്പിൽ നിരീക്ഷയെയും മറ്റ് ചിലരെയും കുറിച്ച് പരാമർശിച്ചിരുന്നതായും പീഡനം ആരോപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഈ വെളിപ്പെടുത്തലുകളെ തുടർന്ന് സോഷ്യൽ മീഡിയയിൽ യുവതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഉപയോക്താക്കൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഞായറാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബ്ലാക്ക്‌മെയിലിംഗ്, ഹണി ട്രാപ്പ് കേസുകളിൽ യുവതിയുടെ പങ്ക് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് വൃത്തങ്ങൾ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  a day ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  a day ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  a day ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  a day ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  a day ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  a day ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  a day ago