വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഹമാസെന്ന് ട്രംപ്; ലംഘനം തുടര്‍ന്നാല്‍ തുടച്ചു നീക്കുമെന്ന് ഭീഷണിയും
ഗസ്സ: ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഉത്തരവാദികള്‍ ഹമാസ് ആണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാരര്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ തുടച്ചു നീക്കുമെന്ന ഭീഷണിയും അമേരിക്കന്‍ പ്രസിഡന്റ് മുഴക്കുന്നു. തങ്ങളുടെ രണ്ട് സൈനികരുടെ വധത്തിനു പിന്നില്‍ ഹമാസ് ആണെന്ന ഇസ്‌റാഈല്‍ ആരോപണത്തിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് ഹമാസ് ആവര്‍ത്തിച്ചു.
കരാര്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനിടെയാണ് യു.എസ് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57 ഫലസ്തീനികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. കരാര്‍ നിലവില്‍ വന്ന് പത്ത് നാള്‍ പിന്നിടുമ്പോള്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 97 ആയി. യുദ്ധവിരാമത്തെ തുടര്‍ന്ന് ഫലസ്തീനികള്‍ തിരികെയെത്തുന്നതിനിടെയാണ് വീടുകളും അഭയാര്‍ഥിക്യാമ്പുകളും ലക്ഷ്യമിട്ട് സയണിസ്റ്റ് സൈന്യം ആക്രമണം നടത്തുന്നത്. ഗസ്സയിലേക്കുള്ള സഹായവിതരണത്തിനും നിന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇസ്‌റാഈല്‍.
ഇതിനകം 80 തവണയാണ് ഇസ്‌റാഈല്‍ സമാധാന കരാര്‍ ലംഘിച്ചത്.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാര്‍ അനുസരിച്ച് ഗസ്സയിലെ ഫലസ്തീനികള്‍ക്ക് സുരക്ഷയൊരുക്കാന്‍ അന്താരാഷ്ട്ര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ഗസ്സ മീഡിയ ഓഫിസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗസ്സയിലെ യുദ്ധം തുടരാന്‍ ഇസ്‌റാഈല്‍ മന്ത്രിമാര്‍ ആഹ്വാനം ചെയ്തിരുന്നു. അതിനിടെ ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് ഇന്നലെ റെഡ് ക്രോസ് മുഖേന ഇസ്‌റാഈലിന് കൈമാറി. അവശേഷിച്ച മൃതദേഹങ്ങള്‍ കണ്ടെത്താനും പരമാവധി വേഗത്തില്‍ നടപടി പൂര്‍ത്തീകരിക്കാനും ശ്രമം തുടരുന്നതായി ഹമാസ് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു. മൃതദേഹങ്ങള്‍ ലഭിക്കും വരെ ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടയുമെന്നാണ് ഇസ്‌റാഈല്‍ ഭീഷണി.
'മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്, പക്ഷേ ഞങ്ങള്‍ ഇക്കാര്യം ഗൗരവകരമായാണ് കാണുന്നത്. അവ പുറത്തെടുക്കാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്' ഹമാസ് നേതാവ് ഖലീല്‍ ഹയ്യ ഒരു ചാനലിലനോട് പറഞ്ഞു.
'ഗസ്സ കരാര്‍ നിലനില്‍ക്കും, കാരണം ഞങ്ങള്‍ അത് ആഗ്രഹിക്കുന്നു, അത് പാലിക്കാനുള്ള ഞങ്ങളുടെ ഇച്ഛാശക്തി ശക്തമാണ്.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കരാര്‍ തകരാതിരിക്കാന്‍ സാധ്യമായ അളവില്‍ ഗസ്സക്കുള്ള സഹായം തുടരണമെന്ന് അമേരിക്ക ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യു.എസ് പശ്ചിമേഷ്യ പ്രതിനിധി സ്റ്റിവ് വിറ്റ് കോഫ്, ട്രംപിന്റെ ഉപദേശകന്‍ ജെറദ് കുഷ്‌നര്‍ എന്നിവര്‍ ഇസ്‌റാഈലില്‍ നെതന്യാഹു ഉള്‍പ്പടെ നേതാക്കളുമായി ഇന്നലെ ചര്‍ച്ച നടത്തി. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ന് ഇസ്‌റാഈലില്‍ എത്തും. കൈറോയില്‍ ഹമാസ് സംഘവുമായി മധ്യസ്ഥ രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച ചര്‍ച്ചക്കും തുടക്കം കുറിച്ചു.
former us president donald trump has accused hamas of violating the ceasefire and issued a stern warning that continued aggression may lead to total elimination.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."