രാവിലെത്തെ ബ്രേക്ക് ഫാസ്റ്റിന് മൂന്നു ചേരുവ കൊണ്ടൊരു റെസിപ്പി
കുട്ടികള്‍ക്ക് രുചിയോടെ കഴിക്കാന്‍ രാവിലെ തന്നെ തയാറാക്കാവുന്ന ഒരു പത്തിരിയാണിത്. അരിയും ചോറും മാത്രം മതി ഇവ തയാറാക്കാന്‍. അമ്മമാര്‍ക്ക് വളരെ എളുപ്പവുമാണ് ഇവയുണ്ടാക്കാന്‍.

ചേരുവ
പച്ചരി ഒരു കപ്പ്
ചോറ് അര കപ്പ്
ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
പച്ചരി കുതിര്‍ത്തു വയ്ക്കുക. കുതിര്‍ത്ത അരി മിക്‌സിയുടെ ജാറില്‍ അരിയും ചോറും ചേര്‍ത്ത് അടിച്ചെടുക്കുക. ഇതിലേക്കാവശ്യമായ ഉപ്പും വെള്ളവും ചേര്‍ക്കണം. ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ ഒരു തവി മാവ് ഒഴിച്ചു കൊടുക്കുക. പൊങ്ങിവരുമ്പോള്‍ തിരിച്ചിട്ടു വേവിക്കുക. (പൂരി പോലെ.) ബ്രൗ നിറമാകുമ്പോള്‍ എണ്ണയില്‍ നിന്ന് കോരിയെടുക്കുക. സൂപ്പര്‍ ടേസ്റ്റുള്ള പത്തിരി റെഡി.
Here's an esay and tasty breakfast recipe that can be prepared quickly in the morning using just three ingredients: rice, flattened rice (aval), and water. This soft and delicious pancake is perfect for kids and loved by the whole family. It's simple enough for mothers to make without hassle, ensuring a healthy start to the day with minimal effort.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."