HOME
DETAILS

ആധാരം എഴുത്തുകാര്‍ക്ക് ഇക്കുറി 'ഓണമില്ല'

  
backup
September 08 2016 | 18:09 PM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b4%82-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

കണ്ണൂര്‍: ആധാരം സ്വയം എഴുതാമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പരമ്പരാഗത ആധാരം എഴുത്തുകാരും കുടുംബവും തിരുവോണനാളില്‍ കലക്ടറേറ്റുകള്‍ക്കു മുന്നില്‍ ഉപവാസം സംഘടിപ്പിക്കും.

ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപവാസം സംഘടിപ്പിക്കുന്നത്. പുതിയ ഉത്തരവുപ്രകാരം ആധാരം എഴുതാന്‍ ലൈസന്‍സ് ആവശ്യമില്ല. ലൈസന്‍സുള്ളവര്‍ക്കും വക്കീലന്മാര്‍ക്കുമാണ് നിലവില്‍ ആധാരമെഴുതാന്‍ അധികാരമുണ്ടായിരുന്നത്. 1958ല്‍ നിയമംവഴിയാണ് ആധാരമെഴുത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തിയിരുന്നത്. ഇടപാടുകാരെ അമിതമായി ചൂഷണം ചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നതിനാലാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പുതിയ ഉത്തരവ് കൊണ്ടുവന്നത്. ആധാരം രജിസ്‌ട്രേഷന്‍ സുതാര്യമാക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നു.

നിലവില്‍ മൂന്നു മുതല്‍ അഞ്ചു ലക്ഷം വരെയുള്ള ആധാരങ്ങള്‍ക്ക് അയ്യായിരം രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ്. ഏഴു ലക്ഷം വരെ ആറായിരവും എട്ടു ലക്ഷം വരെ ഏഴായിരവുമാണ് ഫീസ്. എട്ടു ലക്ഷത്തിനു മുകളില്‍ എത്ര തുക വന്നാലും 7,500 രൂപ നല്‍കിയാല്‍ മതി. എന്നാല്‍, എട്ടു ലക്ഷത്തിനു മുകളിലുള്ള ആധാരം എഴുത്തിന്, പലരും ഓരോ എട്ടു ലക്ഷത്തിനും 7,500 രൂപ നിരക്കില്‍ ഈടാക്കുന്നുണ്ട്. ഇത്തരം ചൂഷണം ഒഴിവാക്കുന്നതിനായാണ് വ്യക്തികള്‍ക്ക് സ്വന്തമായി ആധാരം എഴുതുന്നതിനുള്ള അധികാരം നല്‍കിയത്.
എന്നാല്‍, സ്വന്തം നിലയില്‍ ആധാരം എഴുതാന്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് ഇതുവരെ മുന്നോട്ടുവന്നിട്ടുള്ളത്. ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്യാനുള്ള അറിവില്ലായ്മയും നടപടിക്രമങ്ങളില്‍ പിഴവുണ്ടായാല്‍ പണം നഷ്ടമാകുമോയെന്ന പേടിയുമാണ് ആളുകളെ പിന്തിരിപ്പിക്കുന്നതെന്നു രജിസ്‌ട്രേഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇപ്പോഴും ആധാരം എഴുത്തുകാരുടെ സഹായത്തോടെയാണ് ഭൂരിപക്ഷം രജിസ്‌ട്രേഷനുകളും നടക്കുന്നത്. പുതിയ ഉത്തരവില്‍ ആധാരമെഴുതാന്‍ 19 ഫോര്‍മാറ്റുകള്‍ തയാറാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഫോര്‍മാറ്റിലൂടെ ആധാരമെഴുത്ത് സാധ്യമല്ലെന്നും ക്രിമിനല്‍ കേസുകള്‍ വര്‍ധിപ്പിക്കാനേ പുതിയ ഉത്തരവ് അവസരമൊരുക്കുകയുള്ളൂവെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.
ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ സെക്രട്ടറിയേറ്റ് നടയിലും സബ് രജിസ്ട്രാര്‍ ഓഫിസിനുമുന്നിലും സമരം നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ജി സുധാകരന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് ഓണാഘോഷം ഉപേക്ഷിച്ച് ഉപവാസത്തിനൊരുങ്ങുന്നതെന്ന് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വത്സലന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെയ്‌റൂട്ട് ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇസ്രായേല്‍ സൈന്യം ഹാക്ക് ചെയ്തു, ഇറാനിയന്‍ സിവിലിയന്‍ വിമാനത്തിന് ഇറങ്ങാനായില്ല

International
  •  3 months ago
No Image

കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  3 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  3 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  3 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago