തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി
ദുബൈ: തൊഴിൽ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ഏഷ്യൻ യുവതിക്ക് ഒരു മാസം തടവും 3,000 ദിർഹം (ഏകദേശം 67,600 രൂപ) പിഴയും വിധിച്ച് ദുബൈ കോടതി. കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ദുബൈ അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു.
കേസിനാസ്പദമായ സംഭവം
ഒരു കമ്പനിയുടെ ഡയറക്ടറാണെന്ന് അവകാശപ്പെട്ട ഒരാൾ, ജോലി വാഗ്ദാനം ചെയ്ത് തന്നെ തെറ്റിദ്ധരിപ്പിച്ചതായി ആരോപിച്ച് ഒരു ആഫ്രിക്കൻ സ്ത്രീയാണ് പരാതി നൽകിയത്. ഇവർക്ക് 10,000 ദിർഹം പ്രതിഫലമായി നൽകാമെന്ന തൊഴിൽ കരാർ മുന്നോട്ട് വെച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്.
യുവതി ആദ്യം 4,000 ദിർഹം പണമായി മുഖ്യ തട്ടിപ്പുകാരന് കൈമാറി. പിന്നീട് 3,000 ദിർഹം തട്ടിപ്പുകാരിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.
പൊലിസ് കണ്ടെത്തലുകൾ
പൊലിസ് അന്വേഷണത്തിൽ, പരാതിക്കാരിയുടെ തൊഴിൽ ആവശ്യം ചൂഷണം ചെയ്ത തട്ടിപ്പുകാരനാണ് മുഖ്യപ്രതിയെന്ന് കണ്ടെത്തി. നഷ്ടപ്പെട്ട പണത്തിന്റെ ഒരു ഭാഗം രണ്ടാം പ്രതിക്ക് ലഭിച്ചിരുന്നു. എന്നാൽ, തുക മുഖ്യപ്രതിയുടെ ആവശ്യപ്രകാരമാണ് ലഭിച്ചതെന്ന് അവകാശപ്പെട്ട് ഏഷ്യൻ സ്ത്രീ അന്വേഷണത്തിൽ സഹകരിക്കാൻ ആദ്യം വിസമ്മതിച്ചിരുന്നു. എങ്കിലും, ഏഷ്യൻ യുവതി ഈ തട്ടിപ്പിലെ കൂട്ടുപ്രതിയാണെന്ന് കോടതി കണ്ടെത്തുകയും, കീഴ്‌ക്കോടതി വിധിച്ച തടവും പിഴയും ശരിവയ്ക്കുകയുമായിരുന്നു.
dubai's court of appeal has upheld a one-month prison sentence and dh3,000 fine against an asian woman for aiding a fraudster in a job scam that defrauded a job seeker of dh10,000 by promising fake employment opportunities. the ruling emphasizes uae's crackdown on labor fraud, protecting expatriate workers from deceptive recruitment practices amid rising job scams in the gulf. this case highlights the importance of verifying job offers to avoid exploitation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."