HOME
DETAILS

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

  
Web Desk
October 21, 2025 | 4:14 PM

 truck drivers stage flash strike at ambalamukku bpcl plant for not getting diwali sweet box

കൊച്ചി: ദീപാവലിയുമായി ബന്ധപ്പെട്ട് ബിപിസിഎല്‍ കമ്പനി വിതരണം ചെയ്ത സ്വീറ്റ്‌സ് ബോക്‌സ് ലഭിച്ചില്ലെന്ന് ആരോപിച്ച് അമ്പലമുകളില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ബിപിസിഎല്‍ ബോട്ടില്ങ് പ്ലാന്റിലാണ് ഡ്രൈവര്‍മാര്‍ ഇന്ന് രാവിലെ മുതല്‍ ഉച്ചവരെ മിന്നല്‍ പണിമുടക്ക് നടത്തിയത്. പണിമുടക്ക് ചില ജില്ലകളിലെ ഗ്യാസ് വിതരണത്തെ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

പ്ലാന്റിലെ സ്ഥിരം ജീവനക്കാര്‍ക്കും, കയറ്റിറക്ക് തൊഴിലാളികള്‍ക്കും സ്വീറ്റ് ബോക്‌സ് നല്‍കിയെന്നും തങ്ങളെ ഒഴിവാക്കിയെന്നും കാണിച്ചാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. 9 മണിയായിട്ടും സമരം പരിഹരിക്കാതായതോടെ ആറ് ജില്ലകളിലേക്കുള്ള സിലിണ്ടര്‍ നീക്കം നിലച്ചു. ഞായറാഴ്ച്ചയും, തിങ്കളാഴ്ച്ചയും പൊതു അവധി ആയതിന് പിന്നാലെയാണ് ചൊവ്വാഴ്ച്ച ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്കും എത്തിയത്. ഇതോടെ ഗ്യാസ് ലഭിക്കാത്ത സാഹചര്യവും ഉണ്ടായി. അധികാരികള്‍ ഇടപെട്ട് ചര്‍ച്ച നടത്തിയതോടെ ഉച്ചയോടെ പണിമുടക്ക് അവസാനിപ്പിച്ച് തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

 

bpcl truck drivers stage flash strike at ambalamukku alleging non-receipt of diwali sweets box.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആതിരപ്പിള്ളിയില്‍ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമിച്ചത് കാട്ടാനക്കൂട്ടം

Kerala
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെ ഇന്നറിയാം; പ്രതിപ്പട്ടികയില്‍ ദിലീപ് അടക്കം 10 പേര്‍

Kerala
  •  a day ago
No Image

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുതപ്പുകളുമായി 'ആഫ്താബ് 2025'

National
  •  a day ago
No Image

ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം 

Kerala
  •  a day ago
No Image

കൂടെ ഉണ്ടായിരുന്നവരെയെല്ലാം പുലി പിടിച്ചു; തനിച്ചായ ചൊക്കന്‍ രാത്രിയില്‍ അഭയം തേടുന്നത് ആട്ടിന്‍കൂട്ടില്‍

Kerala
  •  a day ago
No Image

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a day ago
No Image

ഹൃദയാഘാതംമൂലം മലയാളി മസ്‌കത്ത് വിമാനത്താവളത്തില്‍ വച്ച് അന്തരിച്ചു

oman
  •  a day ago
No Image

ഇൻഡിഗോ പ്രതിസന്ധി: സ്പെഷൽ സർവിസുകൾ അനുവദിച്ച് റെയിൽവേ; അധിക കോച്ചുകളും

Kerala
  •  a day ago
No Image

ഹമദ് അലി അല്‍ഖാതര്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ സിഇഒ

Business
  •  a day ago
No Image

സൗദിയില്‍ പ്രവാസി മലയാളി അന്തരിച്ചു; എത്തിയത് ഒരാഴ്ച മുമ്പ്

Saudi-arabia
  •  a day ago