സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം
ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളാണ് മൈക്കൽ ഹസി. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള മൈക്കൽ ഹസി 28 വയസുള്ളപ്പോൾ ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ തനിക്ക് ക്രിക്കറ്റിൽ കുറച്ചു നേരത്തെ അവസരം ലഭിച്ചിരുന്നെങ്കിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറേക്കാൾ 5000 കൂടുതൽ റൺസ് നേടാൻ കഴിയുമായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് മൈക്കൽ ഹസി. ഹസി ദി ഗ്രേഡ് ക്രിക്കറ്റർ എന്ന യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ഓസ്‌ട്രേലിയൻ ഇതിഹാസം.
''ഞാൻ ഈ കാര്യത്തെക്കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറെക്കാൾ ഏകദേശം 5,000 റൺസ് കൂടി ഞാൻ നെടുമായിരുന്നു.ഏറ്റവും കൂടുതൽ സെഞ്ച്വറികൾ, ഏറ്റവും കൂടുതൽ വിജയങ്ങൾ, കൂടുതൽ ആഷസ്, ലോകകപ്പ് വിജയങ്ങൾ ഒരുപക്ഷെ ഇതെല്ലം ഞാൻ നടക്കുമായിരുന്നു. ഞാൻ രാവിലെ ഉണരുമ്പോൾ ഇതൊരു സ്വപ്നം മാത്രമാണ്''മൈക്കൽ ഹസി പറഞ്ഞു.
ഓസ്‌ട്രേലിയക്കായി മൂന്ന് ഫോർമാറ്റുകളിലുമായി 324 ഇന്നിംഗ്‌സുകളിൽ നിന്നും 12398 റൺസാണ് ഹസി നേടിയിട്ടുണ്ട്. 22 സെഞ്ച്വറിയും 72 അർദ്ധ സെഞ്ച്വറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 79 മത്സരങ്ങളിൽ നിന്നും 12436 റൺസാണ് ഹസി നേടിയിട്ടുള്ളത്. 19 സെഞ്ച്വറിയും 29 ഫിഫ്‌റ്റിയും താരം ടെസ്റ്റിൽ നേടിയിട്ടുണ്ട്. ഏകദിനത്തിൽ 185 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ച്വറിയും 39 അർദ്ധ സെഞ്ച്വറികളും അടക്കം 6243 റൺസും നേടി.
ടി-20യിൽ 38 മത്സരങ്ങളിൽ ഓസ്‌ട്രേലിയക്കായി കളിച്ച താരം 529 റൺസും നേടി. മൂന്ന് അർദ്ധ സെഞ്ച്വറികളാണ് താരം നേടിയത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി 34357 റൺസാണ് സച്ചിൻ നേടിയത്. 100 സെഞ്ച്വറികളും സച്ചിന്റെ ബാറ്റിൽ നിന്നും പിറവിയെടുത്തു. എന്നാൽ സച്ചിനെക്കാൾ 450 ഇന്നിംഗ്‌സുകൾ കുറവായിരുന്നു മൈക്കൽ ഹസി കളിച്ചിരുന്നത്.
Michael Hussey has said that if Nick had had a chance at cricket a little earlier, he could have scored 5,000 more runs than Indian legend Sachin Tendulkar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."