കല്ലുത്താൻക്കടവിലെ ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടന ദിവസത്തിൽ പാളയത്ത് പ്രതിഷേധ 'കടൽ'
കോഴിക്കോട്: കല്ലുത്താൻക്കടവിലെ ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടന ദിവസം പാളയത്ത് വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രതിഷേധം. മനുഷ്യച്ചങ്ങല തീർത്തും കറുത്തതുണികൊണ്ട് വായമൂടിക്കെട്ടി കരിദിനം ആചരിച്ചുമായിരുന്നു പ്രതിഷേധം. ഇതിനിടെ മാർക്കറ്റ് മാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ പ്രകടനമായെത്തിയതോടെ പാളയത്ത് സംഘർഷാവസ്ഥയായി. ഇന്നലെ രാവിലെ ഒൻപതോടെയാണ് പ്രതിഷേധമാരംഭിച്ചത്.
പാളയം ബസ് സ്റ്റാൻഡ് ഗേറ്റുമുതൽ അളകാപുരി ഹോട്ടൽ വരെയാണ് പാളയത്തെ കച്ചവടക്കാർ മനുഷ്യച്ചങ്ങല തീർത്തത്. സി.ഐ.ടി.യു ഒഴികെ മറ്റു ട്രേഡ് യൂനിയൻ പ്രവർത്തകരും കച്ചവടക്കാരിൽ ഭൂരിപക്ഷം പേരും ചങ്ങലയിൽ കണ്ണികളായി. കറുത്ത ബാഡ്ജും കറുത്തകൊടി ഉയർത്തിയും കോർപറേഷനെതിരേ മുദ്രാവാക്യമുയർത്തിയുമാണ് പ്രതിഷേധക്കാർ അണിചേർന്നത്.
പ്രതിഷേധം നടന്നുകൊണ്ടിരിക്കെയാണ് പാളയം ബസ് സ്റ്റാൻഡിൽനിന്ന് ചെണ്ടവാദ്യങ്ങളുമായി വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ കോർപറേഷനു പിന്തുണയുമായി കല്ലുത്താൻകടവിലേക്ക് ഘോഷയാത്ര തുടങ്ങിയത്. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമായി. പൊലിസുമായും വാക്കേറ്റമുണ്ടായി. ഏറെ നേരത്തെ ശ്രമഫലമായാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാനായത്. അതേസമയം യാതൊരു സൗകര്യവും ഇല്ലാതെയാണ് കല്ലുത്താൻകടവിൽ കെട്ടിടം നിർമിച്ചിരിക്കുന്നതെന്നാണ് പ്രതിഷേധിച്ച വ്യാപാരികൾ പറയുന്നത്.
പാളയം മാർക്കറ്റിന്റെ പകുതി സൗകര്യം പോലുമില്ലാത്ത ഇടത്തേക്കാണ് മാർക്കറ്റ് മാറ്റാൻ ശ്രമിക്കുന്നത്. പല കടമുറികളും 50, 60 സ്‌ക്വയർഫീറ്റ് മാത്രമാണുള്ളത്. ഈ സ്ഥലത്ത് ഒരു ത്രാസും മേശയും ഇട്ട് കഴിഞ്ഞാൽ യാതൊരു സൗകര്യവും ഉണ്ടാവില്ല. താഴത്തെ കടകളൊന്നും പാളയം മാർക്കറ്റിലെ കച്ചവടക്കാർക്ക് ഉള്ളതല്ല. അതിനാൽ ചരക്കുകൾ ഉൾപ്പെടെ വരുമ്പോൾ മുകളിലേക്ക് കയറ്റുന്നതും ഇറക്കുന്നതും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുക. രാഷ്ട്രീയ കളികളാണ് ഇവിടെ നടക്കുന്നതെന്നും ഞങ്ങൾ രാഷ്ട്രീയത്തിനില്ലെന്നും രാഷ്ട്രീയത്തിനതീതമായിട്ടുള്ള പ്രതിഷേധമാണ് നടത്തുന്നതെന്ന് കച്ചവടക്കാർ പറയുന്നു. പ്രതിഷേധത്തിന് കോഡിനേഷൻ കമ്മിറ്റി കൺവീനർ എ.ടി അബു, ചെയർമാൻ പി.കെ കൃഷ്ണദാസ്, നാസർ കരിമാടം, കെ.വി അബ്ദുൾ ജലീൽ, പി. അബ്ദുൾ റഷീദ്, എം. മുഹമ്മദ് ബഷീർ, ടി. മുഹമ്മദ് മുസ്തഫ, കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറി സുനിൽ കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് കാപ്പാട് എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ
Kerala
• 7 days agoവിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു
Football
• 7 days agoവളർത്തു മൃഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്
uae
• 7 days agoസൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം
crime
• 7 days ago'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ
Football
• 7 days agoലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു
uae
• 7 days agoമച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം
Kerala
• 7 days agoജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്
uae
• 7 days agoഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ
National
• 7 days agoഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു
International
• 7 days agoഎസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും
Kerala
• 7 days agoഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി
crime
• 7 days agoഹെയ്ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം
Cricket
• 7 days agoവജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ
Saudi-arabia
• 7 days agoഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ
uae
• 7 days agoസീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Kerala
• 7 days agoരാഹുലിന്റെ പേഴ്സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍
Kerala
• 7 days agoകൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്
Kerala
• 7 days agoരാഹുല്‍ ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും
- ഫോണ്‍ ഓണായതായി റിപ്പോര്‍ട്ട്
- അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്