കേരളപ്പിറവിയുടെ 60ാം വാര്‍ഷികം: വിജ്ഞാനകൈരളി ലേഖനമത്സരം
തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമായ വിജ്ഞാനകൈരളി മാസിക ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി ലേഖനമത്സരം നടത്തുന്നു. നവോത്ഥാനമൂല്യങ്ങളും വിദ്യാഭ്യാസവും കേരളപ്പിറവിക്കുശേഷം എന്ന വിഷയത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും, വിദ്യാഭ്യാസവും വികസനവും കേരളപ്പിറവിക്കുശേഷം എന്ന വിഷയത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
മേലധികാരിയുടെ സാക്ഷ്യപത്രം ലേഖനത്തോടൊപ്പം സമര്‍പ്പിക്കണം. ലേഖനങ്ങള്‍ കൈയെഴുത്ത് പ്രതിയായോ ടൈപ്പ്‌ചെയ്‌തോ ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം 695 003 അല്ലെങ്കില്‍ [email protected]
എന്ന ഇമെയില്‍ വിലാസത്തിലോ സെപ്റ്റംബര്‍ 30നകം അയക്കണം. കൈയെഴുത്ത് പ്രതിയാണെങ്കില്‍ ഫുള്‍സ്‌കേപ്പ് പേപ്പറില്‍ 15 പുറത്തില്‍ കവിയരുത്. ടൈപ്പ്് ചെയ്ത ലേഖനങ്ങള്‍ പേജ്‌മേക്കര്‍, വേഡ്, ഒഡിറ്റി ഫോര്‍മാറ്റില്‍ എ4 സൈസില്‍ ഏഴ് പുറത്തില്‍ കവിയരുത്. ഒന്നാം സമ്മാനം അയ്യായിരം രൂപ, രണ്ടാം സമ്മാനം മൂവായിരം രൂപ, മൂന്നാം സമ്മാനം രണ്ടായിരം രൂപ എന്നിങ്ങനെ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. സമ്മാനാര്‍ഹരുടെ ലേഖനങ്ങള്‍ വിജ്ഞാനകൈരളിയില്‍ പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."