HOME
DETAILS

രണ്ട് ന്യൂനമർദ്ദങ്ങളും ശക്തിപ്പെട്ടു; സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

  
October 22, 2025 | 2:38 AM

two low-pressure areas intensify educational institutions closed in four kerala districts today due to heavy rain

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദമായി (Well Marked Low Pressure - WML) മാറിയിരിക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദവും ശക്തി കൂടിയ ന്യൂനമർദമായി തുടരുകയാണ്.ഈ ന്യൂനമർദ്ദങ്ങളുടെ ഫലമായി കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ബുധനാഴ്ച) നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകൾക്കും ഓറഞ്ച് അലർട്ടുള്ള പത്തനംതിട്ടയ്ക്കുമാണ് അവധി.

അവധിയുള്ള ജില്ലകൾ:

  • പത്തനംതിട്ട: സ്‌കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
  • മലപ്പുറം: പ്രൊഫഷണൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
  • പാലക്കാട്: കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. നവോദയ സ്കൂളുകൾ, റസിഡൻസ് സ്കൂളുകൾ, കോളജുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. ജില്ലയിൽ ഇന്ന് റെഡ് അലർട്ട് നിലവിലുണ്ട്.
  • ഇടുക്കി: പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല.

മഴ മുന്നറിയിപ്പും മത്സ്യബന്ധന വിലക്കും

കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഈ മാസം 24 വരെ വിലക്ക് തുടരും. ഇന്ന് എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ മഴ ശക്തമാകും. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് മഴ ലഭിക്കും. ഇടിയില്ലാത്ത സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. ചിലയിടങ്ങളിൽ ചാറ്റൽ മഴ തുടർച്ചയായി ലഭിക്കുമെങ്കിലും ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്യും.

കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും തീരദേശ ആന്ധ്രാ പ്രദേശിലും തെക്കൻ ഉൾനാടൻ കർണാടകയിലും മഴ ശക്തിപ്പെടും. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ നിലവിലെ മഴയുടെ ശക്തി കുറഞ്ഞുതുടങ്ങുമെന്നാണ് പ്രവചനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  3 days ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  3 days ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  3 days ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  3 days ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  3 days ago
No Image

ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം

International
  •  3 days ago
No Image

ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

uae
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: നീതിക്കായി അപ്പീൽ; പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; ശിക്ഷാവിധി വെള്ളിയാഴ്ച

Kerala
  •  3 days ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ മരുന്നും ഭക്ഷണവുമില്ലാതെ ഗസ്സ

International
  •  3 days ago
No Image

മാതാപിതാക്കൾക്കുള്ള ജി.പി.എഫ് നോമിനേഷൻ വിവാഹത്തോടെ അസാധു: സുപ്രിംകോടതി 

National
  •  3 days ago

No Image

ഗസ്സ വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈലി സൈനികരേയും ബാധിച്ചു; മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ലക്ഷത്തോളം

International
  •  3 days ago
No Image

'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്';  ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍ 

Saudi-arabia
  •  3 days ago
No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  3 days ago
No Image

വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ

Kerala
  •  3 days ago